Follow KVARTHA on Google news Follow Us!
ad

സി പി ഐ നേതാവ് ആനി രാജയ്ക്ക് പോലീസ് മര്‍ദനം; സംഭവം കോളനി ഒഴിപ്പിക്കലിനെതിരെ സമരം നടത്തുമ്പോള്‍

സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്ക്. കത്പുട്‌ലി ഗ്രാമത്തിലെ കോളനി ഒഴിപ്പിക്കലിനെതിരെ New Delhi, CPI, Leader, attack, Injured, hospital, National, News,
ന്യൂഡല്‍ഹി: (www.kvartha.com 28.10.2017) സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്ക്. കത്പുട്‌ലി ഗ്രാമത്തിലെ കോളനി ഒഴിപ്പിക്കലിനെതിരെ സമരം നടത്തുമ്പോഴാണ് സംഭവം.


ആനി രാജയ്ക്ക് പുറമെ മഹിളാ ഫെഡറേഷന്‍ ഡല്‍ഹി ജനറല്‍ സെക്രട്ടറി ഫിലോമിന ജോണ്‍ എന്നിവര്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പോലീസ് ശരീരത്തില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തതായി ആനി രാജ പറഞ്ഞു. ബോധരഹിതയായി വീണ ഇവരെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൈയ്ക്കും കാലിനും മറ്റും പരുക്കേറ്റ ഇവര്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗാള്‍, ബിഹാര്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ കലാകാരന്‍മാര്‍ കഴിയുന്ന പ്രദേശമാണിത്. ഈ കോളനി ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി ഡി എ) ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തേവാസികള്‍ പ്രതിഷേധത്തിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, CPI, Leader, attack, Injured, hospital, National, News, Attack against CPI leader Ani Raja.