Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; 22കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെMolestation, Police, hospital, Court, News, Crime, Allegation, Protesters, Nurse, Bail plea, Remanded, Kerala,
തിരൂര്‍: (www.kvartha.com 31.10.2017) ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. കൂട്ടായി കോതപ്പറമ്പ് സ്വദേശി ഹൈദുവിന്റെ പുരയ്ക്കല്‍ മണ്‍സൂര്‍ (22) ആണ് അറസ്റ്റിലായത്.

ഒക്ടോബര്‍ 14ന് കൂട്ടായി ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ പ്രതി അതിക്രമിച്ചുകയറി നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ യുവാവ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

Man arrested for molesting nurse, Molestation, Police, hospital, Court, News, Crime, Allegation, Protesters, Nurse, Bail plea, Remanded, Kerala.

അതിനിടെ പീഡനശ്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നാരോപിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ വായമൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

Also Read:

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശി പാപ്പിനിശ്ശേരിയില്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for molesting nurse, Molestation, Police, hospital, Court, News, Crime, Allegation, Protesters, Nurse, Bail plea, Remanded, Kerala.