Follow KVARTHA on Google news Follow Us!
ad

വയനാട് എഞ്ചിനീയറിംഗ് കോളജിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷം; കാരണക്കാരനായ പ്രിന്‍സിപ്പാളിനെതിരെ നടപടി വേണമെന്ന് പി ടി എ

തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് News, Wayanadu, Principal, Engineering college, Conflict, Students, PTA, Teachers, Complaint,
കല്‍പ്പറ്റ: (www.kvartha.com 29/09/2017) തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരാണെന്നും കോളജ് പി ടി എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജില്‍ നടക്കുന്ന ആസൂത്രിതമായ ആക്രമങ്ങളാണ്. സംസ്ഥാനത്തെ മറ്റൊരു കോളജിലും നടക്കാത്ത രീതിയിലുള്ള സംഘര്‍ഷങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.

പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധികാരികളുടെ നടപടികളാണ് കോളജിലെ നിരന്തര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. കോളജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനപ്രതിനിധികളേയോ പി ടി എ ഭാരവാഹികളേയോ സാമൂഹിക പ്രവര്‍ത്തകരെയോ ഇടപെടാന്‍ കോളജ് അധികാരികള്‍ അനുവദിക്കുന്നില്ല. കോളജ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനങ്ങളും കോളജിലെ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ അഴിമതിയും കെടുകാര്യസ്ഥതമാണ് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മറയായാണ് നിരന്തരം സംഘര്‍ഷങ്ങളുണ്ടാകുന്നത്.

News, Wayanadu, Principal, Engineering college, Conflict, Students, PTA, Teachers, Complaint, Wayanad government engineering college clash; PTA against principal.

സീരിയസ് എക്സാം നടക്കുന്ന കാലയളവില്‍ പോലും കോളജ് അടച്ചിടാന്‍ അധികൃതര്‍ തയ്യാറായിരിക്കയാണ്. ഇതുമൂലം കോളജിന്റെ അഫിലിയേഷന്‍ വരെ റദ്ദാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജീവനകാര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം അവധിയില്‍ പോകുന്നതും സമയ ക്രമം പാലിക്കാതെ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതും ഡ്യൂട്ടി സമയങ്ങളില്‍ മദ്യപിച്ചെത്തുന്നതും ഇവിടെ പതിവാണ്.

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവരെയും സംശയിക്കുന്നു. കോളജിലെ സാമ്പത്തിക ഇടപാടുകളില്‍ പി ടി എ ഇടപെടുന്നത് അധികൃതര്‍ താല്‍പാര്യപ്പെടുന്നില്ല. നിരന്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ രക്ഷിതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കാനോ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനോ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ല.

വിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കി കോളജ് അടച്ചൂപൂട്ടി ലീവില്‍ പോകാനാണ് അധ്യാപകര്‍ അടക്കമുള്ളവര്‍ താല്‍പര്യപ്പെടുന്നതെന്ന് പി ടി എ ഭാരവാഹികള്‍ ആരോപിച്ചു. കോളജിലെ ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സ്ഥലം എം എല്‍ എ, ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ എസ് സുനില്‍, രവി ഉള്ളിയേരി, കണ്ണോളി മുഹമ്മദ്, കെ എം ബഷീര്‍, ബി പ്രദീപ് വയനാട് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanadu, Principal, Engineering college, Conflict, Students, PTA, Teachers, Complaint, Wayanad government engineering college clash; PTA against principal.