Follow KVARTHA on Google news Follow Us!
ad

'കബാലിയില്‍ അഭിനയിച്ച ശേഷം അവള്‍ക്ക് എന്റെ പേര് പറയാന്‍ മടി, മര്യാദ ഞാന്‍ പഠിപ്പിച്ച് തരാം'; പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി ശകാരിച്ച് നടന്‍ ടി രാജേന്ദര്‍; കരഞ്ഞുകലങ്ങിയ കണ്ണുമായി നടി; വീഡിയോ

പൊതുവേദിയില്‍ വെച്ച് നടിയെ പരസ്യമായി ശകാരിച്ച് നടനും സംവിധായകനും നിര്‍മാതാവുമായ Chennai, National, News, Actress, Video,T Rajendar goes too far: Insults 'Kabali' actor Dhansika onstage, reduces her to tears .
ചെന്നൈ: (www.kvartha.com 29.09.2017) പൊതുവേദിയില്‍ വെച്ച് നടിയെ പരസ്യമായി ശകാരിച്ച് നടനും സംവിധായകനും നിര്‍മാതാവുമായ ടി രാജേന്ദര്‍. തമിഴ് നടി ധന്‍സികയെയാണ് രാജേന്ദര്‍ വാര്‍ത്താസമ്മേളനത്തിനിടെ രൂക്ഷമായി വിമര്‍ശിച്ചത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിന്നു രാജേന്ദറിന്റെ പരാതി. വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് സംഭവം.

വാര്‍ത്തസമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. 'സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്. ഇത് ലോകത്തിന്റെ സ്‌റ്റൈല്‍ ആണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല.' രാജേന്ദര്‍ പറഞ്ഞു.

Chennai, National, News, Actress, Video,T Rajendar goes too far: Insults 'Kabali' actor Dhansika onstage, reduces her to tears .

രാജേന്ദറിന്റെ വാക്ക് കേട്ട് ധന്‍സിക മാപ്പ് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. 'നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ. വിവാദം സൃഷ്ടിക്കാനല്ല ഞാന്‍ ഈ പറയുന്നത്.' എന്നും രാജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവേദിയില്‍ തന്റെ മുന്നില്‍ വെച്ച് സംവിധായകന്‍ പരസ്യമായി ശകാരിച്ചപ്പോള്‍ ധന്‍സികയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. വേദിയിലിരുന്ന് തന്നെ താരം കരഞ്ഞു. വിശമം പുറത്തറിയാതിരിക്കാന്‍ പിന്നോട്ട് നോക്കി കണ്ണെല്ലാം തുടച്ചെങ്കിലും ക്യാമറക്കണ്ണുകള്‍ അതെല്ലാം ഒപ്പിയെടുത്തു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, National, News, Actress, Video,T Rajendar goes too far: Insults 'Kabali' actor Dhansika onstage, reduces her to tears .