Follow KVARTHA on Google news Follow Us!
ad

സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു

മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. New York, Baby, News, Twitter, Sisters, Sports, Tennis, World,
ന്യൂയോര്‍ക്ക്: (www.kvartha.com 02.09.2017) മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. സെറീനയുടെ കോച്ചാണ് ഈ വിവരം പുറത്തു വിട്ടത്. അമ്മയായ സെറീനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച കോച്ച്, അവര്‍ ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സെറീനയോ അലക്‌സിസോ വിവരം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ സഹോദരി വീനസ് വില്യംസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സന്തോഷ നിമിഷത്തില്‍ തനിക്ക് പ്രതികരിക്കാന്‍ വാക്കുകളില്ലെന്നും താനേറെ സന്തോഷവതിയാണെന്നും വീനസ് പറഞ്ഞു.

23-ാം ഗ്രാന്‍സ്‌ലാം കിരീടം നേടിയതിന് ശേഷമാണ് ഗര്‍ഭിണിയായിരിക്കെ താന്‍ മത്സരത്തിനിറങ്ങിയെന്ന് സെറീന വെളിപ്പെടുത്തിയത്. ജനുവരിയില്‍ മെല്‍ബണില്‍ നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുമ്പോള്‍ സെറീന രണ്ട് മാസം ഗര്‍ഭിണിയായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഏപ്രിലില്‍ ഫോട്ടോ പങ്കുവയ്ക്കുന്ന സ്‌നാപ് ചാറ്റില്‍ മഞ്ഞനിറത്തിലുള്ള വണ്‍ പീസ് നീന്തല്‍വസ്ത്രം ധരിച്ചു നില്‍ക്കുന്ന തന്റെ സെല്‍ഫി ചിത്രം '20 വീക്‌സ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് വാനിറ്റി ഫെയര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച സെറീനയുടെ നിറവയറുമായി നില്‍ക്കുന്ന നഗ്‌ന ചിത്രവും വൈറലായിരുന്നു.

Serena Williams gives birth to baby girl, New York, Baby, News, Twitter, Sisters, Sports, Tennis, World.

ലോകത്തില്‍ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമായ സെറീന സാമൂഹിക വാര്‍ത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. പ്രസവ ശേഷം സെറീനയും ഒഹാനിയയും തമ്മിലുള്ള വിവാഹം നടക്കുമെന്നായിരുന്നു വിവരം.

Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; മകള്‍ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Serena Williams gives birth to baby girl, New York, Baby, News, Twitter, Sisters, Sports, Tennis, World.