Follow KVARTHA on Google news Follow Us!
ad

യെദ്യൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തിലെ Karnataka, News, MLA, Police, Case, Arrest, National,
ബംഗളൂരു: (www.kvartha.com 01.09.2017) കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തിലെ എം.എല്‍.എയുമായ രാഘവേന്ദ്രയുടെ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മഡപുരയില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ശിഖാരിപുരയില്‍ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന രാഘവേന്ദ്രയുടെ എസ് യു വി കാര്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ 34 കാരനായ യുവാവിനെ ഇടിക്കുകയായിരുന്നു.

മഡപുര സ്വദേശിയായ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സംഭവത്തില്‍ രാഘവേന്ദ്രയുടെ ഡ്രൈവര്‍ രവികുമാറിനെ പോലീസ് അറസ്റ്റുചെയ്തു. ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

Pedestrian dies after being hit by car in which BS Yeddyurappa’s son was travelling, driver arrested, Karnataka, News, MLA, Police, Case, Arrest, National

ബി.ജെ.പിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയ യെദ്യൂരപ്പ 2008-11 വര്‍ഷം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pedestrian dies after being hit by car in which BS Yeddyurappa’s son was travelling, driver arrested, Karnataka, News, MLA, Police, Case, Arrest, National.