Follow KVARTHA on Google news Follow Us!
ad

നാടന്‍ ബേക്കറികള്‍ നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യം

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും നാടന്‍ ബേക്കറികളും തനത് പലഹാരങ്ങളും News, Kochi, Kerala, Inauguration, Food, Bakery food, Corporate,
കൊച്ചി: (www.kvartha.com 29/09/2017) നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും നാടന്‍ ബേക്കറികളും തനത് പലഹാരങ്ങളും അപ്രത്യക്ഷമാവുകയും കോര്‍പ്പറേറ്റ് കമ്പനികള്‍ ബേക്കറി ഭക്ഷണ രംഗം കയ്യടക്കുകയും ചെയ്തു എന്നതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനടയില്‍ ഇന്ത്യയില്‍ ഭക്ഷ്യരംഗത്ത് സംഭവിച്ച ഏറ്റവും വലിയ മാറ്റമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയുടെ ഭക്ഷണ മേഖലയില്‍ നാലില്‍ ഒരു ഭാഗം കയ്യടക്കിയിരിക്കുന്നത് ബേക്കറി ഭക്ഷണ പദാര്‍ത്ഥങ്ങളും അവ വിറ്റഴിക്കുന്ന കോര്‍പറേറ്റ് കമ്പനികളുമാണ്. അണുകുടുംബങ്ങളുടെ വ്യാപനത്തോടെ ബേക്കറി ഉത്പന്നങ്ങളുടെ വിപണി വന്‍തോതില്‍ വര്‍ദ്ധിച്ചു. ഭക്ഷണ ശീലങ്ങളിലും മാറ്റങ്ങളുണ്ടായി. ഉപഭോക്ത അഭിരുചികള്‍ ഉള്‍ക്കൊണ്ട് ഉത്പാദനത്തിലും ഉത്പന്നങ്ങളുടെ സൂക്ഷിപ്പിലും സാങ്കേതികവത്കരണം നടപ്പിലാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് തനത് നാടന്‍ ബേക്കറികളുടെ നിലനില്‍പ്പ് ഇല്ലാതാക്കിയതെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു.

News, Kochi, Kerala, Inauguration, Food, Bakery food, Corporate, Natives need home bakery.

അസോസിയേഷന്‍ ഓഫ് ഫുഡ് ടെക്നോളജിസ്സ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ സഹകരണത്തോട ബേക്കറി ഉത്പാദന രംഗത്തെ പരിശീലകര്‍ക്കും അധ്യാപകര്‍ക്കുമായി കുഫോസില്‍ സംഘടിപ്പിച്ച പരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍. സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയുള്ള ആധുനിക വത്കരണത്തോടെ തനത് ബേക്കറികള്‍ തിരിച്ചു വരേണ്ടത് നാടിന്റെ ആരോഗ്യപരമായ ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

രണ്ട് അന്താരാഷ്ട്ര കോര്‍പറേറ്റുകളാണ് ഇന്ത്യയിലെ ബേക്കറി ഭക്ഷണ വിപണി കയ്യടക്കി വെച്ചിരിക്കുന്നതെന്ന് പരിശീലന കളരിയില്‍ സംസാരിച്ച ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കുഫോസ് എമിനന്‍സ് പ്രൊഫസറുമായ ഡോ. കെ ഗോപകുമാര്‍ പറഞ്ഞു. ഈ മേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിനോ ഗവേഷണ പദ്ധതികളുടെ നടത്തിപ്പിനോ ഈ കോര്‍പറേറ്റുകള്‍ തയ്യാറല്ല.

നമ്മുക്ക് വേണ്ട സാങ്കേതിക വിദ്യകള്‍ നമ്മള്‍ തന്നെ വികസിപ്പിക്കണം. കുഫോസ് അതിന് വേണ്ടി മുന്‍കയ്യെടുക്കുമെന്ന് ഡോ. കെ ഗോപകുമാര്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഫുഡ് ടെക്നോളജിസ്സ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ പ്രസിഡണ്ടും കുഫോസിലെ പ്രൊഫസറുമായ ഡോ. ഡി ഡി നമ്പൂതിരി പരിശീലന കളരിയ്ക്ക് നേതൃത്വം നല്‍കി. കേരള സര്‍ക്കാരിന്റെ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ രശ്മി രാജന്‍, ഫുഡ് ടെക്നോളജി വിദഗ്ദരായ റേച്ചല്‍ ജേക്കബ്ബ്, ഡോ. സി പി എസ് മേനോന്‍, കെ ശശികുമാര്‍ എന്നിവര്‍ കല്‍സുകള്‍ നയിച്ചു.

കുഫോസ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി വി ശങ്കരന്‍, ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട്് പി എം ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. കുഫോസ് രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് സ്വാഗതവും അസോസിയേഷന്‍ ഓഫ് ഫുഡ് ടെക്നോളജിസ്സ് ഇന്ത്യ കൊച്ചി ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ഡോ. ബേബി ജേക്കബ്ബ് നന്ദിയും പറഞ്ഞു. ബേക്കറി രംഗത്തെ പ്രൊഫഷണലുകളായ നൂറോളം പേരാണ് ഒരു ദിവസത്തെ പരിശീലന കളരിയില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Inauguration, Food, Bakery food, Corporate, Natives need home bakery.