Follow KVARTHA on Google news Follow Us!
ad

മാണിക്ക് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്, എപ്പോള്‍ വേണമെങ്കിലും കടന്ന് വരാം: ചെന്നിത്തല

Thiruvananthapuram, Kerala, News, Ramesh Chennithala, UDF, മാണിക്ക് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും കടന്ന് വരാമെന്നും K.M.Mani, Oommen Chandy, Chennitha welcomes KM Mani with Kerala congress to the UDF .
തിരുവനന്തപുരം: (www.kvartha.com 29.09.2017) മാണിക്ക് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും കടന്ന് വരാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട ബന്ധമാണ് കെ എം മാണിയുമായുള്ളത്. അതില്‍ അന്നും ഇന്നും മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിലേക്ക് തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയ മാറ്റത്തിന് അധികം സമയം ഒന്നും വേണ്ട. മണിക്കൂറുകള്‍ മാത്രം മതിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ എം മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചുവരാം എന്ന് പറഞ്ഞതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും നയം വ്യക്തമാക്കിയിരിക്കുന്നത്.

Thiruvananthapuram, Kerala, News, Ramesh Chennithala, UDF, K.M.Mani, Oommen Chandy, Chennitha welcomes KM Mani with Kerala congress to the UDF .

സ്വാകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം കെ എം മാണിയും കേരള കോണ്‍ഗ്രസും വീണ്ടും യുഡിഎഫിന്റെ ഭാഗമായി മാറാനുള്ള സാധ്യതയാണ് ഈ പ്രസ്താവനകളിലൂടെ തെളിയുന്നത്. ഏത് മുന്നണിയുടെ ഭാഗമാകണം എന്ന് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം കെ എം മാണിയും വിളിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Ramesh Chennithala, UDF, K.M.Mani, Oommen Chandy, Chennitha welcomes KM Mani with Kerala congress to the UDF .