Follow KVARTHA on Google news Follow Us!
ad

മിശ്രവിവാഹിതരെ പിന്തിരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന യോഗ കേന്ദ്രത്തിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടിയെന്ന് ആരോപണം

വിവാദമായ തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശിവശക്തി യോഗാ ട്രസ്റ്റിനെതിരെ നടപടിയെടുക്കുന്നതില്‍ News, Kochi, Kerala, Government, Police, Press meet, Yoga center, Vehicles,
കൊച്ചി: (www.kvartha.com 29/09/2017) വിവാദമായ തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശിവശക്തി യോഗാ ട്രസ്റ്റിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരും പോലിസും അനാസ്ഥ കാട്ടിയതായി രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈ കേന്ദ്രത്തില്‍ 65ഓളം സ്ത്രീകള്‍ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും വിഷയത്തെ ഗൗരവമായി കാണാന്‍ ജില്ലാ ഭരണകൂടമോ സര്‍ക്കാരോ പോലിസോ തയ്യാറായില്ലെന്ന് സര്‍ക്കിളിന്റെ സ്റ്റേറ്റ് ഇന്‍ ചാര്‍ജ് വി ആര്‍ അനൂപ് ആരോപിച്ചു. ഈ സ്ഥാപനത്തിനെതിരായ നടപടിക്ക് കോടതിയില്‍ നിന്നും സ്റ്റേ ലഭ്യമാക്കുന്നതിന് സാമൂഹികക്ഷേമവകുപ്പും ജില്ലാ ഭരണകൂടവും പോലിസുമെല്ലാം ഒത്തുകളിക്കുകയാണ്.

തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരകളും മറ്റും അറിയിച്ചിട്ടും അത് സ്വീകരിക്കാന്‍ പോലിസ് തയ്യാറാകുന്നില്ല. മാത്രമല്ല തെളിവുകള്‍ നല്‍കാന്‍ തയ്യാറായവരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച തികച്ചും അലംഭാവപൂര്‍ണമായ സമീപനം മൂലം സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തനം തുടരുകയാണ്. രാത്രിയും പകലുമെല്ലാം ഇവിടെ വാഹനങ്ങള്‍ വന്നുംപോയുമിരിക്കുന്നു. ഇത് നിരീക്ഷിക്കാനോ കര്‍ക്കശമായ നടപടികളെടുക്കാനോ പോലിസ് തയ്യാറാവുന്നില്ല.

News, Kochi, Kerala, Government, Police, Press meet, Yoga center, Vehicles, Allegation against government on yoga center issue.

പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ച് ധിക്കാരപരമായി സ്ഥാപനം പ്രവര്‍ത്തനം തുടരുകയാണ്. ഇതിനെതിരെ വാര്‍ഡ് മെമ്പര്‍ കൂടിയായ സിപിഎം നേതാവ് പുലര്‍ത്തുന്ന മൗനവും സംശയകരമാണ്. ഈ സാഹചര്യത്തില്‍ ഈ പീഡന കേന്ദ്രം അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. അനൂപ് മോഹന്‍, ഗംഗശങ്കര്‍ പ്രകാശ്, ഷഫീക്ക് തമ്മനം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Government, Police, Press meet, Yoga center, Vehicles, Allegation against government on yoga center issue.