Follow KVARTHA on Google news Follow Us!
ad

കാവ്യയെ കൂടാതെ മറ്റൊരു ബുദ്ധികേന്ദ്രവുമുണ്ടെന്ന് പള്‍സര്‍ സുനി; അത് നാദിര്‍ഷയോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം കാവ്യ തന്നെ. എന്നാല്‍ അതിനുപിന്നിലെ ബുദ്ധികേന്ദ്രം മറ്റൊരാളാണെന്ന് Kochi, Ernakulam, Court, Media, News, Case, Cinema, Entertainment, Dileep, Kavya Madhavan, Kerala, Trending,
കൊച്ചി: (www.kvartha.com 30.08.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം കാവ്യ തന്നെ. എന്നാല്‍ അതിനുപിന്നിലെ ബുദ്ധികേന്ദ്രം മറ്റൊരാളാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് സുനി ഇക്കാര്യം അറിയിച്ചത്.

മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുന്നിലാണ് ഒടുവില്‍ ഞെട്ടിപ്പിക്കുന്ന ആ സത്യം പള്‍സര്‍ തുറന്നുപറഞ്ഞത്. 'എന്റെ മാഡം കാവ്യ തന്നെയാണ്' എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച സുനിയെ എറണാകുളം കോടതിയില്‍ ഹാജരാക്കിയത്.

Pulsar Suni again suspenced another person in malayalam film industry, Kochi, Ernakulam, Court, Media, News, Case, Cinema, Entertainment, Dileep, Kavya Madhavan, Kerala, Trending

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി.

ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

ആ മാഡം കാവ്യയോ, അമ്മ ശ്യാമള മാധവനോ അതുമല്ലെങ്കില്‍ ദിലീപിന്റെയും കാവ്യയുടേയും അടുത്ത സുഹൃത്തായ മറ്റൊരു യുവനടിയോ ആയിരിക്കാമെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നാണ് ജനങ്ങള്‍ കാത്തിരുന്ന ആ സത്യം പുറത്തായത്.

അതേസമയം പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രത്തെ കുറിച്ച് പള്‍സര്‍ ഒരക്ഷരം പോലും തുറന്നുപറഞ്ഞില്ലെങ്കിലും അത് ദിലീപിന്റെ അടുത്ത കൂട്ടുകാരനും സംവിധായകനുമായ നാദിര്‍ഷായിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ആലുവയിലെ പോലീസ് ക്ലബില്‍ ദിലീപിനെ പോലീസ് വിളപ്പിച്ചപ്പോള്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തത്.

തുടര്‍ന്ന് കേസിലെ ഗൂഢാലോചനാ കുറ്റത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും നാദിര്‍ഷയെ ഇതുവരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായില്ല. അതുകൊണ്ടുതന്നെ കേസിലെ ബുദ്ധികേന്ദ്രം നാദിര്‍ഷ ആയിരിക്കുമെന്നാണ് സംശയിക്കുന്നത്.

Also Read:
അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരനായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pulsar Suni again suspenced another person in malayalam film industry, Kochi, Ernakulam, Court, Media, News, Case, Cinema, Entertainment, Dileep, Kavya Madhavan, Kerala, Trending.