Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് പിന്തുണയുണ്ടെങ്കിലും രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി

New Delhi, Politics, Sitharam Yechoori, Rajya Sabha Election, CPM, Congress, National, News, Yechury not to seek re election to Rajya Sabhaരാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഓഗസ്റ്റിലാണ് യെച്ചൂരിയുടെ കാലാവധി അവസാനിക്കുക. പാര്‍ട്ടി സെക്രട്ടറി ചുമതല വഹി
ന്യൂഡല്‍ഹി: (www.kvartha.com 01.05.2017) രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഓഗസ്റ്റിലാണ് യെച്ചൂരിയുടെ കാലാവധി അവസാനിക്കുക. പാര്‍ട്ടി സെക്രട്ടറി ചുമതല വഹിക്കുന്നതിനാലാണ് തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് രണ്ടുതവണയേ രാജ്യസഭയിലേക്ക് മത്സരിക്കാനാവു. പാര്‍ട്ടിയുടെ ഭരണഘടന ഒരു വ്യക്തിക്കായി മാറ്റാനാവില്ല. സെക്രട്ടറിയാണെങ്കിലും പാര്‍ട്ടി നയങ്ങള്‍ എനിക്കും ബാധകമാണ് യെച്ചൂരി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് യെച്ചൂരി. വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രതിപക്ഷനിരയില്‍ ഏറ്റവും ശ്രദ്ദേയ ഇടപെടലുകള്‍ നടത്തുന്ന സഭാംഗമാണ് യെച്ചൂരി. ഇതുകൊണ്ടുതന്നെ യെച്ചൂരിയെപ്പോലൊരു നേതാവ് സഭയില്‍ വേണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്.

നിലവില്‍ ബംഗാള്‍ നിയമസഭയില്‍ സി പി എമ്മിന് 26 എം എല്‍ എമാരാണ് ഉള്ളത്. ഒറ്റയ്ക്ക് രാജ്യസഭാ അംഗത്തെ ജയിപ്പാക്കാന്‍ സി പി എമ്മിന് കഴിയില്ല. 44 അംഗങ്ങളുള്ള കോണ്‍ഗ്രസ് പിന്തുണച്ചാല്‍ യെച്ചൂരിക്ക് മൂന്നാം തവണയും രാജ്യസഭയിലെത്താം. കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

New Delhi, Politics, Sitharam Yechoori, Rajya Sabha Election, CPM, Congress, National, News, Yechury not to seek re election to Rajya Sabha

താന്‍ മാറുന്നതിലൂടെ പാര്‍ട്ടിയിലെ യുവനേതാക്കളില്‍ ഒരാള്‍ക്ക് അവസരം കിട്ടുമെന്നും വ്യക്തിയല്ല പ്രധാനമെന്നും യെച്ചൂരി പറഞ്ഞു. ഇതേസമയം, യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണോ എന്നകാര്യത്തില്‍ സി പി എം പ്രത്യേക ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യെച്ചൂരിയെപ്പോലെ ഉറച്ച വാക്കുകളുള്ള നേതാവ് സഭയില്‍ വേണമെന്നാണ് സി പി എമ്മിലും ഒരുവിഭാഗം കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: CPM general secretary Sitaram Yechury said on Sunday he would not seek re-election to the Rajya Sabha after his second consecutive term ends in August. Yechury said he would not seek another term as the patry's norm does not allow a leader to get elected to the Rajya Sabha more than twice.

Keywords: New Delhi, Politics, Sitharam Yechoori, CPM, Congress, National, News, Yechury not to seek re election to Rajya Sabha