Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കയെ പഠിപ്പിക്കാന്‍ അലന്‍ ഡൊണാള്‍ഡ്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി അലന്‍ ഡൊണാള്‍ഡിനെ നിയമിച്ചു. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. ഡൊണാള്‍ Sri Lanka, Cricket, Sports, World, Coach, Bowler, Player, Champions Trophy, Sri Lanka Hire Allan Donald As Bowling Coach For Champions Trophy.
കൊളംബോ: (www.kvartha.com 01.05.2017) ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി അലന്‍ ഡൊണാള്‍ഡിനെ നിയമിച്ചു. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. ഡൊണാള്‍ഡിന്റെ രണ്ടുമാസത്തെ സേവനമാണ് ലങ്കയ്ക്ക് കിട്ടുക.

നിലവിലെ ബൗളിംഗ് പരിശീലകരായ ചാമിന്ദ വാസ്, ചമ്പക രാമനായകെ, രവീന്ദ്ര പുഷ്പകുമാര, നുവാന്‍ സോയ്‌സ എന്നിവര്‍ക്കൊപ്പമാണ് ഡൊണാള്‍ഡ് പ്രവര്‍ത്തിക്കുക. പ്രധാനമായും ഉപദേഷ്ടാവിന്റെ റോളായിരിക്കും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരത്തിന്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 50 കാരനായ ഡൊണാള്‍ഡ് ഇംഗ്ലീഷ് കൌണ്ടി ടീമായ കെന്റിന്റെ പരിശീലകനായി ചുമതലയേല്‍ക്കും. പെല്ലെകെലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലായിരിക്കും ലങ്കന്‍ ടീമിന്റെ പരിശീലനം.

Sri Lanka, Cricket, Sports, World, Coach, Bowler, Player, Champions Trophy, Sri Lanka Hire Allan Donald As Bowling Coach For Champions Trophy.

ഏഞ്ചലോ മാത്യൂസാണ് ടൂര്‍ണമെന്റില്‍ ലങ്കയെ നയിക്കുന്നത്. ഡൊണാള്‍ഡ് 72 ടെസ്റ്റില്‍ നിന്ന് 330 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Former South African fast bowler Allan Donald has been roped in by Sri Lanka to be their temporary bowling coach ahead of the Championst rophy starting June 1. Donald, who is all set to join English Coutny Kent for a coaching assignment next year will be the consultant bowling coach of Sri Lanka for the next two months.

Keywords: Sri Lanka, Cricket, Sports, World, Coach, Bowler, Player, Champions Trophy, Sri Lanka Hire Allan Donald As Bowling Coach For Champions Trophy.