Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തില്‍ ക്രമക്കേട്; ലീഗല്‍ സര്‍വീസ് അതോറിറ്റി ഫയലുകള്‍ ആവശ്യപ്പെട്ടു

സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് kasaragod, News, Allegation, Officer, Education, Complaint, Salary, Kerala,
കാസര്‍കോട്: (www.kvartha.com 01.05.2017) സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് സര്‍വശിക്ഷാ അഭിയാനില്‍ നിന്നും സുപ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടു. എസ്.എസ്. എ പ്രൊജക്ട് ഓഫീസറെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വിളിച്ചു വരുത്തിയാണ് ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. നിയമനത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങിയ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നാണ് ആവശ്യം.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എസ്.എസ്. എ അധികൃതരുടെ വിശദീകരണങ്ങള്‍ ഫയലില്‍ സ്വീകരിച്ചു. വിദ്യാഭ്യാസ യോഗ്യതയ്ക്കു നല്‍കിയ മാര്‍ക്കിലെ അപാകതയും തൊഴില്‍ കാര്‍ഡ് സീനിയോറിറ്റി അവഗണിച്ചതും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസറെ എതിര്‍കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.

2016 നവംബര്‍ 18ന് കാസര്‍കോട് എസ്.എസ്.എ ഓഫീസില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ പീതാംബരനാണ് നിയമനടപടിക്കു വേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയത്.

ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല - 96, സംഗീതം - 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നായിരുന്നു പരാതി. ചിത്രകല വിഭാഗത്തില്‍ 80 വയസ് പ്രായമുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏകദേശം നാലു മണിക്കൂര്‍ മാത്രം കൊണ്ട് നടത്തിയ അഭിമുഖത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് എംപ്ലോയ്‌മെന്റ് തൊഴില്‍ കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതക്ക് നല്‍കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലാ ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അന്യജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ള സംശയം ഉണ്ടെന്നായിരുന്നു ആരോപണം.

സംസ്ഥാനത്തെ യു.പി. സ്‌കൂളുകളില്‍ 2500 ഓളം സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് 834 യു.പി. സ്‌കൂളുകള്‍ ഇത്തരം അധ്യാപക നിയമനത്തിന് അര്‍ഹത നേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കല, കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 29,400 രൂപയാണ് പ്രതിമാസ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.

Special school teacher appointment scam asks report, Kasaragod, News, Allegation, Officer, Education, Complaint, Salary, Kerala

എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാ ക്രമത്തില്‍ അഭിമുഖം നടത്തി നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വ ശിക്ഷ അഭിയാനെ ചുമതലപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് 1988 ലാണ് ഇതിനുമുമ്പ് കലാ അധ്യാപകരെ നിയമിച്ചത്. 2011 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൈമറി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയിലേക്ക് 150 കോടിയിലധികം രൂപ അനുവദിക്കുകയുണ്ടായി. അധ്യാപക നിയമന അഭിമുഖത്തില്‍ സ്വജനപക്ഷപാതവും സ്വതാത്പര്യവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് ഹരജിയില്‍ പരാതിപ്പെട്ടിരുന്നു.


Also Read:
10 മീറ്റര്‍ അകലെയുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുന്നു, വെള്ളവും വെളിച്ചവുമില്ലാത്ത അംഗന്‍വാടിയില്‍ കുരുന്നുകള്‍ വെന്തുരുകുന്നു


Keywords: Special school teacher appointment scam asks report, Kasaragod, News, Allegation, Officer, Education, Complaint, Salary, Kerala.