Follow KVARTHA on Google news Follow Us!
ad

എസ്.എന്‍.ഡി.പി യോഗവും, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും യോജിച്ച് പ്രവര്‍ത്തിക്കും: വെള്ളാപ്പള്ളി

സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ എസ്.എന്‍.ഡി.പി യോഗവും, എസ്.എന്‍ ട്രസ്റ്റുംInauguration, Vellapally Natesan, News, Politics, Education, Message, Kerala,
ചേര്‍ത്തല: (www.kvartha.com 01.05.2017) സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ എസ്.എന്‍.ഡി.പി യോഗവും, എസ്.എന്‍ ട്രസ്റ്റും, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും ഒന്നിച്ചുനില്‍ക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശന മഹാസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരിയിലെ സന്യാസിമാരും യോഗം, ട്രസ്റ്റ് നേതാക്കളും ഒരേവേദിയില്‍ സംഗമിച്ചത് ഗുരുഭക്തരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. യോഗം പ്രവര്‍ത്തകരും ഗുരുഭക്തരും നാളുകളായി ആഗ്രഹിച്ചിരുന്നതാണ് സംഗമം.

ശിവഗിരി എസ്.എന്‍.ഡി.പിയുടെയും എസ്.എന്‍ ട്രസ്റ്റിന്റെയും സംഗമവേദിയാകണം. വിട്ടുവീഴ്ചയോടെ പ്രവര്‍ത്തിക്കുന്ന ശൈലിയാണ് നമുക്കാവശ്യം. ഒന്നിച്ചുനിന്ന് മുന്നോട്ട് പോകണം. ഭിന്നിച്ചു നിന്നിട്ട് കാര്യമില്ല. ഭിന്നിച്ച് നിന്ന് നഷ്ടത്തിന്റെ കണക്കുമാത്രം പറയുന്ന സമുദായമായി നമ്മളുടേത്.

 മറ്റുള്ളവര്‍ നന്നായത് ഒന്നിച്ചു നിന്നതുകൊണ്ടാണ്. സംഘടിത വോട്ടുബാങ്കായാലേ തലോടാനും താലോലിക്കുവാനും സര്‍ക്കാര്‍ തയാറാകൂ. നമ്മളെ പരസ്പരം ഭിന്നിപ്പിച്ച് വെട്ടിവീഴ്ത്തി അര്‍ഹതപ്പെട്ടത് നിഷേധിക്കാനാണ് ശ്രമം. ഈഴവ സമുദായം സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണ്. സമുദായം എല്ലാതരത്തിലും ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

SNDP and SDST to ally, Inauguration, Vellapally Natesan, News, Politics, Education, Message, Kerala.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലംകഴിയുംതോറും പ്രസക്തിയേറുകയാണെന്ന് അധ്യക്ഷത വഹിച്ച ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധനാനന്ദ പറഞ്ഞു. അനാചാരത്തിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന ജനവിഭാഗത്തെ മോചിപ്പിക്കാന്‍ അവതാരമെടുത്ത മഹാത്മാവാണ് ഗുരുദേവന്‍. സമൂഹത്തിലുണ്ടാകുന്ന അരുതാത്ത പ്രവര്‍ത്തികള്‍ക്കും ശബ്ദങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഗുരുസന്ദേശത്തിലുണ്ട്. ഗുരുവിന്റെ ദര്‍ശനങ്ങളാണ് നമ്മുടെ ജീവിതപാതയെന്നും ഇതാകണം സത്രസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Also Read:
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: SNDP and SDST to ally, Inauguration, Vellapally Natesan, News, Politics, Education, Message, Kerala.