Follow KVARTHA on Google news Follow Us!
ad

കുഞ്ഞു പാര്‍ട്ടിയോട് സിപിഎമ്മിന് മൈന്‍ഡ് ഇല്ല, ആര്‍എസ്പിയും ഇടതുമുന്നണി വിടാന്‍ ഒരുങ്ങുന്നു

എല്‍ഡിഎഫില്‍ നിന്നും പ്രത്യേകിച്ചും സിപിഎമ്മില്‍ നിന്നും നിരന്തരം അവഗണന നേരിടുന്നതില്‍Alappuzha, Protest, UDF, Politics, Lok Sabha, News, Kerala,
ആലപ്പുഴ : (www.kvartha.com 01.05.2017) എല്‍ഡിഎഫില്‍ നിന്നും പ്രത്യേകിച്ചും സിപിഎമ്മില്‍ നിന്നും നിരന്തരം അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ച് ഫോര്‍വേഡ് ബ്ലോക്കിനു പിന്നാലെ മറ്റു കക്ഷികളും എല്‍ഡിഎഫ് ബാന്ധവം വിടാന്‍ തയ്യാറാകുന്നു.

എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ചെറിയ കക്ഷികള്‍ക്ക് വലിയ അവഗണനയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മില്‍ നിന്നും ഉണ്ടാകുന്നത്. അഖിലേന്ത്യ തലത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്ന പ്രധാന ഇടതുപക്ഷ കക്ഷിയാണ് ഫോര്‍വേഡ് ബ്ലോക്ക് .

കേരളത്തില്‍ സിപിഎം തഴഞ്ഞതിനാലാണ് യുഡിഎഫ് നേതൃത്വത്തിന് അപേക്ഷ നല്‍കുകയും, പാര്‍ട്ടിയെ യുഡിഎഫ് ഘടകക്ഷിയാക്കുവാന്‍ തീരുമാനം ഉണ്ടാവുകയും ചെയ്തത്. ഫോര്‍വേഡ് ബ്ലോക്കിനെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ അംഗീകാരം കൂടിയാണ് യുഡിഎഫുമായി സഹകരിക്കാന്‍ പച്ചക്കൊടി കാട്ടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ദേവരാജനു വേണ്ടി ചോദിച്ചിരുന്നു.

എന്നാല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി മത്സരിക്കുന്നതു കൊണ്ട് സീറ്റു നല്‍കാന്‍ നിര്‍വാഹമില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണന നല്‍കാമെന്നും സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അവഗണിക്കുമാത്രമാണ് ഉണ്ടായത്.

ഇത്തരമൊരു സാഹചര്യത്തിലാണ് രാഷ്ട്രീയ നിലനില്‍പ്പിനായി യുഡിഎഫിന് അപേക്ഷ നല്‍കിയതും അവര്‍ ഘടകക്ഷിയായി അംഗീകാരം നല്‍കിയതും. മറ്റൊരു ഇടതുകക്ഷിയായ ആര്‍എസ്പി ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ യുഡിഎഫിനൊപ്പമാണ്. എന്നും എല്‍ഡിഎഫിനൊപ്പം നിന്ന ആര്‍എസ്പി ( ലെഫ്റ്റിനും ) സിപിഎമ്മില്‍ നിന്നും ഉണ്ടാകുന്ന അവഗണനയില്‍ പാര്‍ട്ടി അണികള്‍ നിരാശയിലാണ്. 

മുന്നണി ബന്ധം പുന പരിശോധിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന ആര്‍എസ്പി ഘടകം എല്‍ഡിഎഫ് മുന്നണി വിടുകയും യുഡിഎഫില്‍ ചേക്കേറി പ്രേമചന്ദ്രന്‍ കൊല്ലത്തു സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു.

എന്നാല്‍ യുഡിഎഫില്‍ ചേരാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും, ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പ്രഖ്യാപിക്കുകയും, സീറ്റല്ല നിലപാടാണ് പ്രധാനമെന്നു പ്രഖ്യാപിച്ച് മലപ്പുറത്തു നിന്നുള്ള സി പി കാര്‍ത്തികേയനും, ആലപ്പുഴയില്‍ നിന്നുമുള്ള ചെറുകോല്‍ ശശികുമാറിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുകയും ആര്‍എസ്പി ( ഇടതുപക്ഷം ) ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ കൊല്ലം അടക്കമുള്ള മണ്ഡലങ്ങളില്‍ ഇരു നേതാക്കളുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൈമെയ്യ് മറന്നു പ്രവര്‍ത്തിച്ചു. മണ്ഡലങ്ങളിലെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ പ്രാധാന്യവും നല്‍കിയിരുന്നു. തുടര്‍ന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേയുള്ള മുഴുവന്‍ സമരങ്ങളിലും ആര്‍എസ്പി ( ഇടതുപക്ഷം ) അക്കാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍. അദ്ദേഹം വേദികളിലെല്ലാം എല്‍ഡിഎഫിനെതിരെ പ്രസംഗിക്കുകയും ചെയ്തു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫില്‍ എത്തി ആര്‍എസ്പി ( ലെനിനിസ്റ്റ് ) രൂപീകരിക്കുകയും കുന്നത്തൂരില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. എന്നാല്‍ ആര്‍എസ്പി എല്‍എഡിഎഫില്‍ നിന്നു യുഡിഎഫില്‍ ചേക്കറിയ നാള്‍ മുതല്‍ ഇടതുപക്ഷമായി നിലകൊണ്ട ആര്‍എസ്പി ഇടതുപക്ഷത്തിന് അവഗണനയാണ് ഉണ്ടാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പരിഗണിക്കാമെന്നു സിപിഎം നേതാക്കളില്‍ നിന്നും വാക്കാലുള്ള ഉറപ്പു കിട്ടിയതാണെന്നു ആര്‍എസ്പി ( ഇടതുപക്ഷം) നേതാക്കള്‍ പറയുന്നു.

RSP plans to leave LDF, Alappuzha, Protest, UDF, Politics, Lok Sabha, News, Kerala.

എന്നാല്‍ ഭരണത്തിലേറി ഒരു വര്‍ഷമായിട്ടും ഒന്നു വിളിക്കാന്‍ പോലും സിപിഎം തയ്യാറാകാത്തത് നേതാക്കളിലും അണികളിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫ്, എന്‍ഡിഎ മുന്നണിയുമായി ബന്ധപ്പെടണമെന്നു വരെ പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ പെട്ടെന്നു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നു നേതാക്കള്‍ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുകയാണ്. അവഗണന തുടര്‍ന്നാല്‍ പുനര്‍ചിന്തനം നടത്തേണ്ടി വരുമെന്നും എല്‍ഡിഎഫ് നേതാക്കളുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നും നേതാക്കന്‍മാര്‍ പറയുന്നു.

Also Read:
10 മീറ്റര്‍ അകലെയുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുന്നു, വെള്ളവും വെളിച്ചവുമില്ലാത്ത അംഗന്‍വാടിയില്‍ കുരുന്നുകള്‍ വെന്തുരുകുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: RSP plans to leave LDF, Alappuzha, Protest, UDF, Politics, Lok Sabha, News, Kerala.