Follow KVARTHA on Google news Follow Us!
ad

ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെടുക്കണമെന്ന് രവി ശാസ്ത്രി

ഐ പി എല്‍ പത്താം സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍താരം രവി ശാസ്ത്രി. കൊല്‍ക്കത്ത നായകനായ ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു. ഐ പി എല്ലില്‍ നിലവിലെ Mumbai, Cricket, Gautham Gambhir, IPL, India, Indian Team, National, Ravi Shastri bats for Gautam Gambhir's inclusion in India's Champions Trophy squad.
മുംബൈ: (www.kvartha.com 01.05.2017) ഐ പി എല്‍ പത്താം സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍താരം രവി ശാസ്ത്രി. കൊല്‍ക്കത്ത നായകനായ ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു. ഐ പി എല്ലില്‍ നിലവിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായ ഗംഭീര്‍ 9 കളികളില്‍ നിന്ന് 376 റണ്‍സാണ് അടിച്ചെടുത്തത്.

ഇന്ത്യന്‍ ടീമിന് സ്ഥിരതയോടെ കളിക്കുന്ന ഓപ്പണറുടെ അഭാവം പ്രകടമാണ്. ഈ ഒഴിവ് നികത്താന്‍ പരിചയ സമ്പന്നനായ ഗംഭീറിന് കഴിയുമെന്ന് ശാസ്ത്രി പറയുന്നു. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഫൈനലുകളില്‍ നിര്‍ണായക ഇന്നിംഗ്‌സ് കളിച്ച താരമാണ് ഗംഭീര്‍. ധോണിയുമായുള്ള പടലപ്പിണക്കത്തോടെയാണ് ഗംഭീര്‍ ടീമില്‍ നിന്ന് പുറത്തായത്.

ഇപ്പോള്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഗംഭീര്‍. ആ ബാറ്റിംഗ് കണ്ടാലറിയാം ഗംഭീറിന്റെ മികവും ഫോമും. ക്യാപ്റ്റനെന്ന നിലയില്‍ ഇങ്ങനെ അനായാസം കളിക്കുന്ന താരങ്ങള്‍ കുറവാണ്. നിശ്ചയമായും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഓപ്പണറായി ഗംഭീറിനെ പരിഗണിക്കണം.

Mumbai, Cricket, Gautham Gambhir, IPL, India, Indian Team, National, Ravi Shastri bats for Gautam Gambhir's inclusion in India's Champions Trophy squad.

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് താരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: New Delhi: Veteran Indian cricketer Gautam Gambhir has been one of the top performers in the Indian Premier League 2017 season, presently leading the scoring charts with Orange Cap on his head, having amassed 376 runs in 9 matches so far.

Keywords: Ravi Shastri bats for Gautam Gambhir's inclusion in India's Champions Trophy squad, Mumbai, Cricket, IPL, National,