Follow KVARTHA on Google news Follow Us!
ad

നവവധുക്കള്‍ക്ക് മന്ത്രിയുടെ വ്യത്യസ്തമായൊരു വിവാഹ സമ്മാനം

സാധാരണ വിവാഹദിവസം ആഭരണങ്ങളോ വസ്ത്രങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണ് വിവാഹ സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ മധ്യപ്രദേശ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ Bhopal, India, National, News, Madhya pradesh, Minister, Liquor, Husband, Wife, Minister's unusual gift for new brides; Wooden bats to beat alcoholic husbands
ഭോപ്പാല്‍: (www.kvartha.com 01.05.2017) സാധാരണ വിവാഹദിവസം ആഭരണങ്ങളോ വസ്ത്രങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണ് വിവാഹ സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ മധ്യപ്രദേശ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ വിവാഹ സമ്മാനമായി നല്‍കിയത് ഇതുവരെ ആരും നല്‍കാത്ത ഒന്നായിരുന്നു. അതും 700 നവവധുക്കള്‍ക്ക്.

മന്ത്രി നല്‍കിയത് എന്താണെന്നല്ലേ. നല്ല നാടന്‍ മോഗ്രി. മനസ്സിലായില്ലേ നല്ല ഒന്നാന്തരം ബാറ്റ്. ബാറ്റ് വെറുതെ നല്‍കിയതല്ല, ഭര്‍ത്താവ് മദ്യപിച്ചെത്തിയാല്‍ പ്രയാസം ഉണ്ടെങ്കില്‍ നല്ല ചുട്ട അടി നല്‍കാനാണ് മന്ത്രി ഓരോരുത്തര്‍ക്കും ബാറ്റ് നല്‍കിയത്.

ഇങ്ങനെയൊരു സമ്മാനം കൊടുക്കാനുള്ള കാരണവും മന്ത്രി വ്യക്തമാക്കുന്നു. അടുത്തിടെ എന്റെ മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പോയി. അവിടുത്തെ സ്ത്രീകള്‍ക്കെല്ലാം പ്രധാന പരാതി ഒന്നായിരുന്നു. ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം. ചെറിയ വരുമാനം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഭര്‍ത്താക്കന്‍മാരെ നിയന്ത്രിച്ച് നേര്‍വഴിക്ക് നടത്താമായിരുന്നു എന്നും അവര്‍ പറഞ്ഞു.

ഇതോടെയാണ് മന്ത്രി ബാറ്റ് എന്ന തന്ത്രം സ്വീകരിച്ചത്. ഇതിനോടകം പതിനായിരം ബാറ്റുകള്‍ മന്ത്രി സ്ത്രീകള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. അമിതമായി മദ്യപിച്ചെത്തുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്നവരെ ബാറ്റുകൊണ്ട് കൈകാകാര്യം ചെയ്യാനാണ് മന്ത്രി സ്ത്രീകളോട് ആവശ്യപ്പെട്ടത്. സമൂഹ വിവാഹത്തില്‍ പങ്കെടുത്ത മന്ത്രി ഇതുകൊണ്ടുതന്നെ എഴുന്നൂറ് വധുക്കള്‍ക്കും ബാറ്റുതന്നെ നല്‍കി, ആവശ്യത്തിന് പ്രയോഗിക്കണം എന്ന ഓര്‍മ്മപ്പെടുത്തലോടെ.

തന്റെ ബാറ്റ് വിതരണത്തിലൂടെ വലിയ മാറ്റമുണ്ടായെന്നും മന്ത്രി പറയുന്നു. അമിത മദ്യപാനം തടയാന്‍ ഇതല്ലാതെ വഴിയില്ലെന്നും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. സര്‍ക്കാരിനോ നിയമത്തിനോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പരിധിയുണ്ട്. എന്നാല്‍ സ്വന്തം ഭാര്യ കൈകാര്യം ചെയ്താല്‍ അത് വീട്ടില്‍ അവസാനിക്കും. ഇതൊരു സാമൂഹിക വിപ്ലവാണെന്നും ഭാര്‍ഗവ പറഞ്ഞു.

Bhopal, India, National, News, Madhya pradesh, Minister, Liquor, Husband, Wife, Minister's unusual gift for new brides; Wooden bats to beat alcoholic husbands.


SUMMARY: Madhya Pradesh minister Gopal Bhargava had an unusual gift for nearly 700 new brides a 'mogri' or a wooden bat,t raditionally used to wash clothes.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords:  Bhopal, India, National, News, Madhya pradesh, Minister, Liquor, Husband, Wife, Minister's unusual gift for new brides; Wooden bats to beat alcoholic husbands.