Follow KVARTHA on Google news Follow Us!
ad

ഗുജറാത്തിന് തിരിച്ചടി; പരുക്കേറ്റ ആന്‍ഡ്രു ടൈ ഇനി കളിക്കില്ല

ഐ പി എല്ലില്‍ പ്ലേ ഓഫ് ഉറപ്പാക്കാന്‍ പൊരുതുന്ന ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി. പരുക്കേറ്റ ആന്‍ഡ്രു ടൈക്കിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ടൈയു Mumbai, IPL, Cricket, Player, Injured, Sports, Hospital, Gujarat Lions' Andrew Tye Ruled of IPL 2017 With a Dislocated Shoulder.
മുംബൈ: (www.kvartha.com 01.05.2017) ഐ പി എല്ലില്‍ പ്ലേ ഓഫ് ഉറപ്പാക്കാന്‍ പൊരുതുന്ന ഗുജറാത്ത് ലയണ്‍സിന് തിരിച്ചടി. പരുക്കേറ്റ ആന്‍ഡ്രു ടൈക്കിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ടൈയുടെ ചുമലിനാണ് പരുക്കേറ്റത്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ചുമലിന് പരുക്കേറ്റത്. മത്സരശേഷം നേരെ ആശുപത്രിയിലേക്കാണ് പോയത്. പരിശോധനയില്‍ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ ടൈ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഐ പി എല്‍ അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയ താരമാണ് ടൈ. അഞ്ച് വിക്കറ്റ് അടക്കമായിരുന്നു ഹാട്രിക് നേട്ടം. 17 റണ്‍സിനായിരുന്നു അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പൂനെയുടെ ബാറ്റിംഗ് നിര തകര്‍ത്ത പ്രകടനം. ആകെ ആറ് കളിയില്‍ 12 വിക്കറ്റും ഓസ്‌ട്രേലിയന്‍ താരം നേടിയിട്ടുണ്ട്.

 Mumbai, IPL, Cricket, Player, Injured, Sports, Hospital, Gujarat Lions' Andrew Tye Ruled of IPL 2017 With a Dislocated Shoulder.

വളരെയേറെ നിരാശയുണ്ട്. ഈ ഘട്ടത്തില്‍ മടങ്ങിപ്പോവുക എന്നത് പ്രയാസകരമാണ്. പക്ഷേ പരുക്ക് ഗുരുതരമാണ്. ടീമിനൊപ്പം തുടരാനാവില്ലെന്നും ടൈ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Gujarat Lions all-rounder Andrew Tye has been ruled out of the remainder of the 10th edition of the Indian Premier League with a dislocated shoulder.

Keywords: Gujarat Lions' Andrew Tye Ruled of IPL 2017 With a Dislocated Shoulder, Mumbai,  Cricket, Player, Injured, Sports, Hospital.