Follow KVARTHA on Google news Follow Us!
ad

ഏഞ്ചല മെര്‍ക്കല്‍ തലമറയ്ക്കാതെ സൗദിയിലെത്തി; സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തും

ജിദ്ദ: (www.kvartha.com 01.05.2017) ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സൗദി അറേബ്യയിലെത്തി. Gulf, Saudi Arabia, German Chancellor, Angela Merkel,
ജിദ്ദ: (www.kvartha.com 01.05.2017) ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സൗദി അറേബ്യയിലെത്തി. ഞായറാഴ്ച ജിദ്ദ എയര്‍പോര്‍ട്ടിലാണ് ഏഞ്ചല വിമാനമിറങ്ങിയത്.

മുന്‍പൊരിക്കല്‍ സൗദിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൗദിയിലെ ഡ്രസ് കോഡ് തെറ്റിച്ചിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ച ഹിലാരി ക്ലിന്റണ്‍, യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ തുടങ്ങിയവരും സൗദിയിലെത്തിയപ്പോള്‍ മുടി മറച്ചിരുന്നില്ല.

ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് ഏഞ്ചല മെര്‍ക്കല്‍. കൂടാതെ സിവില്‍ സര്‍വീസ്, നീതിന്യായം, മിലിട്ടറി മേഖലയിലുള്ളവരും ബുര്‍ഖയോ നിക്കാബോ ധരിക്കാന്‍ പാടില്ലെന്ന് ജര്‍മ്മന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഇത്.

Gulf, Saudi Arabia, German Chancellor, Angela Merkel,

അഭയാര്‍ത്ഥി വിഷയത്തിലും മാനവീക ക്ഷേമത്തിലും ഗള്‍ഫ് ഭരണകര്‍ത്താക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് മെര്‍ക്കല്‍ ആവശ്യപ്പെടും. സിറിയ, അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയിലെത്തിയിരിക്കുന്നത്.

സൗദി സന്ദര്‍ശനത്തിന് ശേഷം ഏഞ്ചല മെര്‍ക്കല്‍ യുഎഇയും സന്ദര്‍ശിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: German Chancellor Angela Merkel, who is on a visit to Saudi Arabia, has arrived in the Kingdom without a headscarf for talks with the King Salman.

Keywords: Gulf, Saudi Arabia, German Chancellor, Angela Merkel,