Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതുചരിത്രമെഴുതി ഐസ്വാള്‍ എഫ് സിയുടെ വിജയഭേരി

New Delhi, National, News, India, ഇതാ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ അത്ഭുതം. ഇത്തിരിക്കുഞ്ഞന്‍മാരായ ഐസ്വാള്‍ എഫ് സി ഐ ലീഗ് ഫുട്‌ബോള്‍ ജേതാക്കള്‍. നിര്‍ണായകമായ മത്സരത്തില്‍ ഷില്ലോംഗ് ലജോം Football, Champions League, Winner, Sports, Aizawl FC are the champions of I League
ന്യൂഡല്‍ഹി: (www.kvartha.com 01.05.2017) ഇതാ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ അത്ഭുതം. ഇത്തിരിക്കുഞ്ഞന്‍മാരായ ഐസ്വാള്‍ എഫ് സി ഐ ലീഗ് ഫുട്‌ബോള്‍ ജേതാക്കള്‍. നിര്‍ണായകമായ മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ സമനിലയില്‍ തളച്ചാണ് ഐസ്വാള്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയത്. ഖാലിദ് ജമീലിന്റെ തന്ത്രങ്ങളും താരങ്ങളുടെ സ്ഥിരോത്സാഹവും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതുചരിത്രം.

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി ലോകത്തെ വിസ്മയിപ്പിച്ചപോലെ ആണ് ഐസ്വാളിന്റെയും നേട്ടം. തലയെടുപ്പുള്ള താരങ്ങളോ പണത്തിളക്കമോ ഇല്ലായിരുന്നു. ആത്മവിശ്വാസവും പൊരുതാനുള്ള വീര്യവുമായിരുന്നു കൈമുതല്‍. ഇതിന് മുന്നില്‍ ബഗാനും ബംഗലൂരുവും ഈസ്റ്റ് ബംഗാളും ഉള്‍പ്പടെയുള്ളവര്‍ കൊമ്പുകുത്തി.

 New Delhi, National, News, India, Football, Champions League, Winner, Sports,  Aizawl FC are the champions of I League

ഐ ലീഗിലെത്തി രണ്ടാം സീസണിലാണ് സ്വപ്നതുല്യമായ നേട്ടം. 18 കളികളില്‍ നിന്ന് ഐസ്വാള്‍ 37 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ബഗാന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയെ തോല്‍പിച്ചത് വെറുതെയായി. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ട ഐസ്വാള്‍ എ ഐ എഫ് എഫിന്റെ പ്രത്യേക പരിഗണനയിലാണ് ഒന്നാം ഡിവിഷനില്‍ തുടര്‍ന്നത്.


Keywords: New Delhi, National, News, India, Football, Champions League, Winner, Sports, Aizawl FC are the champions of I League