Follow KVARTHA on Google news Follow Us!
ad

ഷറപ്പോവയുടെ കുതിപ്പിന് സെമിയില്‍ അന്ത്യം

പതിനഞ്ച് മാസത്തെ വിലക്ക് മാറിയെത്തിയ മരിയ ഷറപ്പോവയുടെ പടയോട്ടം സെമി ഫൈനലില്‍ അവസാനിച്ചു. സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡെനോവിച്ചാണ് ഷറപ്പോവയെ Tennis, Sports, Player, Maria Sharapova crashed out of the Stuttgart Grand Prix Semi-Final, Falls in Semi-Finals on Doping Comeback.
സ്റ്റുട്ട്ഗര്‍ട്ട്: (www.kvartha.com 30.04.2017) 15 മാസത്തെ വിലക്ക് മാറിയെത്തിയ മരിയ ഷറപ്പോവയുടെ പടയോട്ടം സെമി ഫൈനലില്‍ അവസാനിച്ചു. സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡെനോവിച്ചാണ് ഷറപ്പോവയെ തോല്‍പിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഷറപ്പോവയുടെ തോല്‍വി.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഷറപ്പോവയ്ക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഷറപ്പോവ തിരിച്ചെത്തിയത്. പ്രമുഖ താരങ്ങളെ തോല്‍പിച്ച് മുന്നേറിയെങ്കിലും സെമിയില്‍ ഷറപ്പോവയ്ക്ക് കാലിടറി. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ട പോരില്‍ മുപ്പത്കാരിയായ ഷറപ്പോവയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

സെമിയിലെ തോല്‍വിയോടെ ഷറപ്പോവയുടെ ഫ്രഞ്ച് ഓപ്പണ്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യ 200 റാങ്കിലെത്തുന്നതിന് തോല്‍വി റഷ്യന്‍ തിരിച്ചടിയായി. ഇതിനിടെ ഷറപ്പോവയ്ക്ക് തിരിച്ചുവരവിന് അവസരമൊരിക്കിയതിന് താരങ്ങള്‍ രണ്ടുതട്ടിലാണ്. ഷറപ്പോവയെ കളിപ്പിക്കരുതെന്ന നിലപാടിലാണ് ഒരുകൂട്ടം താരങ്ങള്‍. ഇതേസമയം, സെറീന വില്യംസും നൊവാക് ജോകോവിച്ചും അടക്കമുള്ള താരങ്ങള്‍ ഷറപ്പോവയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

Tennis, Sports, Player, Maria Sharapova crashed out of the Stuttgart Grand Prix Semi-Final,  Falls in Semi-Finals on Doping Comeback.

STUTTGART (Germany): Former world number one Maria Sharapova crashed out of the Stuttgart Grand Prix semi-final in her first event back after a 15-month doping suspension, losing to France's Kristina Mladenovic 3-6 7-5 6-4 on Saturday.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tennis, Sports, Player, Maria Sharapova crashed out of the Stuttgart Grand Prix Semi-Final,  Falls in Semi-Finals on Doping Comeback.