Follow KVARTHA on Google news Follow Us!
ad

റോബര്‍ട്ട് വാധ്രയുടെ സാമ്പത്തിക ഇടപാടുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി

Priyanka Gandhi Vadra Says 'No Relationship' With Robert Vadra's Finances റോബർട്ട് വാധ്രയുടെ സാമ്പത്തിക ഇടപാടുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: (www.kvartha.com 30.04.2017) ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ വ്യവസായ സംരംഭങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ തനിക്ക് ബന്ധമൊന്നും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. വാധ്രയുടെ കമ്പനിയായ ഡി എല്‍ എഫും സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും തമ്മിലുള്ള ഭൂമി ഇടപാടുകള്‍ ഹരിയാന സര്‍ക്കാര്‍ അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ വിശദീകരണം.

ഇടപാടിലെ പണം ഉപയോഗിച്ച് പ്രിയങ്ക ഫരീദാബാദില്‍ വസ്തു വാക്കിയെന്നും ആരോപണമുണ്ട്. ഫരീദാബാദില്‍ പ്രിയങ്കയുടെ പേരില്‍ അഞ്ച് ഏക്കര്‍ കൃഷിഭൂമിയുണ്ടെന്നാണ് ആരോപണം. 2006 ഏപ്രില്‍ 28ന് 15 ലക്ഷം രൂപയ്ക്കാണ് ഭൂമി വാങ്ങിയിക്കുന്നത്. ഫരീദാബാദ് ജില്ലയിലെ ആമിപൂര്‍ ഗ്രാമത്തിലാണ് സ്ഥലം.

2010ല്‍ ഈ ഭൂമി 80 ലക്ഷത്തിന് മറിച്ച് വിറ്റു. ഇതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇടപാടുകളെല്ലാം പ്രിയങ്കയുടെ സ്വന്തം പണം ഉപയോഗിച്ചാണെന്നും വാധ്രയ്ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നാണ് വിശദീകരണം. മുത്തശ്ശി ഇന്ദിരാഗാന്ധി നല്‍കിയ പണമാണ് ഇതിന് ഉപയോഗിച്ചതെന്നും വിശദീകരിക്കുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തന്നെയും കുടുംബത്തെയും കരിവാരിതേക്കാനുള്ള ശ്രമമാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

 Priyanka Gandhi Vadra, Robert Vadra, Skylight Hospitality, DLF, Congress, India, National.

SUMMARY: Priyanka Gandhi Vadra on Thursday said her finances had nothing to do with those of her husband Robert Vadra's or his company Skylight Hospitality which is under Haryana government's scanner over its land deals with realty major DLF.

Keywords: Priyanka Gandhi Vadra, Robert Vadra, Skylight Hospitality, DLF, Congress, India, National.