Follow KVARTHA on Google news Follow Us!
ad

മന്ത്രി മണിക്കെതിരെ നിരാഹാരസമരം നടത്തുന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു; ഗോമതിയെ അറസ്റ്റുചെയ്തത് വലിച്ചിഴച്ച്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂResignation, Police, Ambulance, Arrest, Declaration, hospital, Allegation, News, Politics, Kerala,
മൂന്നാര്‍: (www.kvartha.com 29.04.2017) സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. നേതാക്കളായ കൗസല്യ ഗോമതി എന്നിവരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഗോമതിയെ വളരെ നാടകീയമായി വലിച്ചിഴച്ചാണ് പോലീസുകാര്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.

ഇതിനിടെ ഗോമതി ആംബുലന്‍സില്‍ നിന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചു. പ്രദേശത്തു സംഘര്‍ഷ സമാനമായ അവസ്ഥയാണ്. പിന്തുണ പ്രഖ്യാപിച്ചു സമരപ്പന്തലിലുണ്ടായിരുന്ന കോണ്‍ഗ്രസ്, ബി ജെ പി ആം ആദ്മി നേതാക്കളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു പോലീസിന്റെ അറസ്റ്റ്. വിവിധ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ നിലനിര്‍ത്തിയിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിച്ചു.

പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രാജേശ്വരിക്കു പകരം പെമ്പിളൈ ഒരുമൈ പ്രതിനിധി ശ്രീലതാ ചന്ദ്രന്‍ നിരാഹാരം തുടങ്ങിയിരുന്നു. സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ നേതാക്കളുടെ ആരോഗ്യസ്ഥിതി തീരെ വഷളായിരുന്നു.

അടിമാലി പി.എച്ച്.സിയിലെ മെഡിക്കല്‍ സംഘം ശനിയാഴ്ച രാവിലെ സമരപന്തലിലെത്തി മൂവരുടേയും ആരോഗ്യ നില പരിശോധിച്ചിരുന്നു. നില വഷളാവുകയാണെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് രാജേശ്വരിയെ ആദ്യം ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 2.30 മണിയോടെ ആംബുലന്‍സും വനിതാ പോലീസുമടങ്ങുന്ന സംഘം സമരപ്പന്തലിലെത്തി നിരാഹാരം അവസാനിപ്പിക്കണമെന്ന് ഗോമതിയോടും കൗസല്യയോടും ആവശ്യപ്പെട്ടു. എന്നാല്‍, ഇരുവരും സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.

Pembilai Orumai protesters arrested and removed from protest venue, Resignation, Police, Ambulance, Arrest, Declaration, Hospital, Allegation, News, Politics, Kerala

ഇതോടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പ്രതിരോധിച്ചു. സമരപ്പന്തലിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ് എന്നിവരും പോലീസിനെ എതിര്‍ത്തു. ഇതോടെ കൂടുതല്‍ വനിതാ പോലീസെത്തി ഇരുവരേയും തൂക്കിയെടുത്ത് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ സ്‌ട്രെച്ചറില്‍ നിന്ന് ചാടാന്‍ ഗോമതി ശ്രമിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അത് വിലപ്പോയില്ല.

Also Read:
സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Pembilai Orumai protesters arrested and removed from protest venue, Resignation, Police, Ambulance, Arrest, Declaration, Hospital, Allegation, News, Politics, Kerala.