Follow KVARTHA on Google news Follow Us!
ad

ദാഇഷില്‍ ചേര്‍ന്നുവെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം; മരിച്ചത് പാലക്കാട്ടെ യഹിയ, സന്ദേശം ലഭിച്ചത് കാസര്‍കോട്ട് നിന്നും കാണാതായവരുടെ ബന്ധുവിന്

ഭീകരസംഘടനയായ ദാഇഷില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മലയാളിയായ പാലക്കാട്ടെ യഹിയയും കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായ Kochi, Kerala, National, World, Palakkad, Obituary, Message, Yahiya, Daish, Attack, America, Killed
കൊച്ചി: (www.kvartha.com 29.04.2017) ഭീകരസംഘടനയായ ദാഇഷില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മലയാളിയായ പാലക്കാട്ടെ യഹിയയും കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായ അഷ്ഫാഖ് മജീദാണ് ബന്ധുവിന് ശനിയാഴ്ച വൈകുന്നേരം 5.29 മണിയോടെ ടെലഗ്രാം വഴി സന്ദേശം അയച്ചത്.

'നിങ്ങള്‍ ജൂതന്‍ എന്ന് കരുതുന്ന യഹിയ (ബെസ്റ്റിന്‍) ഷഹീദ് ആയി. ഇന്‍ഷാ അല്ലാ. അമേരിക്കന്‍ കുഫ്ഫാറുകളുടെ എതിരെ നടക്കുന്ന യുദ്ധത്തില്‍ മുന്‍ നിരയില്‍ വെച്ചായിരുന്നു സംഭവം' എന്നായിരുന്നു അഷ്ഫാഖ് മജീദിന്റെ സന്ദേശം. അതേസമയം യഹിയ കൊല്ലപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദാഇഷില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന യഹിയ അടക്കമുള്ള മൂന്ന് മലയാളികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. അഷ്ഫാഖ് തന്നെയാണ് ഈ വിവരം നാട്ടില്‍ അറിയിച്ചത്. ഹഫീസുദ്ദീന്‍, ടി കെ മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് നേരത്തെ സന്ദേശം ലഭിച്ചത്. ഇതില്‍ ഹഫീസുദ്ദീന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. മൃതദേഹത്തിന്റെ ചിത്രങ്ങളും അഷ്ഫാഖ് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.

പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സെന്റാണ് ഇസ്ലാംമതം സ്വീകരിച്ച് യഹിയ ആയത്. പാലക്കാട്ട് നിന്നും യഹിയ, ഭാര്യ മെര്‍ലിന്‍, ഷിബി, ഈസ, ഭാര്യ ഫാത്വിമ എന്ന നിമിഷ എന്നിവരെ 2016 മേയിലാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kochi, Kerala, National, World, Palakkad, Obituary, Message, Yahiya, Daish, Attack, America, Killed, One more Malayalee dies in Afghanistan.