Follow KVARTHA on Google news Follow Us!
ad

സി പി എമ്മിലെ വനിതാ നേതാക്കള്‍ വിമര്‍ശിച്ചത് മര്യാദയായില്ല: എം എം മണി

വിവാദ പ്രസംഗത്തിന്റെ പേരില്‍ സി പി എമ്മിലെ വനിതാ നേതാക്കള്‍ തന്നെ വിമര്‍ശിച്ചത് മര്യാദയായില്ലെന്ന് മന്ത്രി എം എം മണി. ചാനലുകളില്‍ വാര്‍ത്ത കണ്ട ഉടന്‍ പ്രതികരണവുമായെത്തിയ Idukki, Minister, Controversy, Leaders, CPM, Women, Trending, MM Mani
അടിമാലി: (www.kvartha.com 29.04.2017) വിവാദ പ്രസംഗത്തിന്റെ പേരില്‍ സി പി എമ്മിലെ വനിതാ നേതാക്കള്‍ തന്നെ വിമര്‍ശിച്ചത് മര്യാദയായില്ലെന്ന് മന്ത്രി എം എം മണി. ചാനലുകളില്‍ വാര്‍ത്ത കണ്ട ഉടന്‍ പ്രതികരണവുമായെത്തിയ നേതാക്കള്‍ എന്താണ് പറഞ്ഞതെന്ന് വിളിച്ചുചോദിക്കാനുള്ള മര്യാദ കാണിച്ചില്ല. പാര്‍ട്ടി ഇത് വിലയിരുത്തിയിട്ടുണ്ടെന്ന് മണി പറഞ്ഞു.



എന്തെങ്കിലും കേള്‍ക്കുന്ന ഉടന്‍ വികാരപരമായി പ്രതികരിക്കുന്നവര്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലത്. വിവാദമായ പ്രസംഗത്തില്‍ സ്ത്രീകളെയല്ല, പോലീസ് - മാധ്യമ കൂട്ടുകെട്ട് ചെയ്ത വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞതെന്ന് മണി വിശദീകരിച്ചു. 'പോലീസുകാരും പത്രക്കാരും കൂടി ചെയ്യാവുന്ന പണി എന്തെല്ലാമുണ്ടോ അതെല്ലാം ചെയ്തു എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. അല്ലാതെ സ്ത്രീകള്‍, സമരത്തിലിരിക്കുന്ന സ്ത്രീകള്‍ എങ്ങനാ കാട്ടില്‍ പോകുന്നത് അതൊന്നും ഞാന്‍ ഉദ്ദേശിച്ചില്ലെന്നും മണി പറഞ്ഞു.

താന്‍ കാരണം മുഖ്യമന്ത്രി പള്ളുപറച്ചില്‍ കേള്‍ക്കുന്നത് സങ്കടമുണ്ടാക്കി. പിണറായി സഖാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മുന്നണിയ്ക്ക് അകത്തുള്ളവര്‍ തന്നെ ആക്രമിക്കുന്നു. അല്ലാത്തവരും ആക്രമിക്കുന്നു. ഞാന്‍ അതിനോട് പ്രതികരിക്കും ഇടയ്ക്ക് മന്ത്രിപ്പണി നിര്‍ത്താമെന്ന് ആലോചിച്ചിരുന്നതായും മണി തുറന്നുപറഞ്ഞു. മുഖ്യമന്ത്രിയെ എല്‍ ഡി എഫില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുണ്ടെന്ന് സി പി ഐയുടെ പേര് പറയാതെ എം എം മണി ആരോപിച്ചു. ഇത് പാര്‍ട്ടിയുടെ വിലയിരുത്തലാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ഇതിനിടെ, അടിമാലിയില്‍ ലോട്ടറി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴും അദ്ദേഹം നിലപാട് അവര്‍ത്തിച്ചു. എന്തു വന്നാലും സംസാര ശൈലി മാറ്റില്ല. ഈ ശൈലിയില്‍ തന്നെയാണു മുന്‍പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാര്യമില്ല. നോട്ടീസില്‍ പേരുവച്ചാല്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം. യു ഡി എഫോ എല്‍ ഡി എഫോ, ഏത് എഫ് ആയാലും യോഗത്തിനെത്തിയിരിക്കണമെന്നും മണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Idukki, Minister, Controversy, Leaders, CPM, Women, Trending, MM Mani.