Follow KVARTHA on Google news Follow Us!
ad

വിവാഹ തട്ടിപ്പ് കേസില്‍ ചെന്നിത്തല സ്വദേശിയും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റില്‍

ആദ്യ വിവാഹം മറച്ചുവെച്ച് ഇടുക്കി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച സംഭവത്തില്‍ Marriage, Police, Case, News, Idukki, Iran, Complaint, Court, Remanded, Kerala,
മാന്നാര്‍ : (www.kvartha.com 29.04.2017) ആദ്യ വിവാഹം മറച്ചുവെച്ച് ഇടുക്കി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച സംഭവത്തില്‍ ചെന്നിത്തല സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പെരും തുറ വേണാട്ട് വിട്ടില്‍ ബിനോയ് വര്‍ഗീസ്(37) നെയാണ് മാന്നാര്‍ പോലീസ് ഇടുക്കിയില്‍ നിന്നും അറസ്റ്റു ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്; തിരുവല്ലാ മേ പ്രാല്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളോടോപ്പം താമസിച്ചു വരവേ രണ്ട് വര്‍ഷം മുന്‍പ് ജോലിക്കായി ബിനോയ് വിദേശത്തേക്ക് പോയിരുന്നു. ഈയിടെ നാട്ടില്‍ വന്ന ശേഷം ഇറാനില്‍ പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയ ബിനോയ് വര്‍ഗീസ് ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് ഇടുക്കിയില്‍ യുവതിയൊടോപ്പം താമസിക്കുകയായിരുന്നു.

Man Arrested For Cheating, Marriage, Police, Case, News, Idukki, Iran, Complaint, Court, Remanded, Kerala.

ഇറാനില്‍ പോയ ഭര്‍ത്താവിനെക്കുറിച്ച് വിവരം ഒന്നും അറിയാന്‍ കഴിയാതെ വന്നതോടെ ആദ്യ ഭാര്യ മാന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. രണ്ടാം ഭാര്യയായ ഇടുക്കി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. മാന്നാര്‍ എസ്.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അതി വിദഗ്ദ്ധമായി അറസ്റ്റു ചെയ്തത്.

Also Read:
സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Man Arrested For Cheating, Marriage, Police, Case, News, Idukki, Iran, Complaint, Court, Remanded, Kerala.