Follow KVARTHA on Google news Follow Us!
ad

ഇരിക്കൂറിനടുത്ത് തിരൂരില്‍ പൊട്ടക്കിണറ്റില്‍ വീണ പുലി രക്ഷപ്പെട്ടു; സ്ഥലത്ത് ജാഗ്രത

ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നാട്ടുകാKannur, Natives, Police, Well, News, Kerala,
കണ്ണൂര്‍: (www.kvartha.com 29.04.2017) ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. ഇവിടെയുള്ള പൊട്ടക്കിണറ്റില്‍ പുലി വീണതായുള്ള വിവരം അറിഞ്ഞ് വനം വകുപ്പും പോലീസും കൂട്, വല അടക്കമുള്ള സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അധികം ആഴമില്ലാത്ത പൊട്ടക്കിണറില്‍ നിന്നു പുലി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.


പരിസരത്ത് കൂടും ക്യാമറയും സ്ഥാപിക്കുന്ന തീരുമാനവും വനം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. രണ്ടു ദിവസമായി പ്രദേശത്ത് പുലി ഇറങ്ങിയതായും കാല്‍പ്പാടുകള്‍ കണ്ടതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് കിണറ്റില്‍ പുലി വീണെന്ന വാര്‍ത്ത പരന്നത്.

Also Read:
സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു


Keywords: Fear grips Kannur as leopard falls in well, then goes missing, Kannur, Natives,  Police, Well, News, Kerala.