Follow KVARTHA on Google news Follow Us!
ad

മുത്തലാഖിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണം, വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത്: പ്രധാനമന്ത്രി

മുത്തലാഖിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്നും, വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും പ്രധാനമന്ത്രി New Delhi, National, Prime Minister, Narendra Modi, Trending, Triple Talaq, Don't view triple
ന്യൂഡല്‍ഹി: (www.kvartha.com 29.04.2017) മുത്തലാഖിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്നും, വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബാസവേശ്വര ജയന്തിയോടനുബന്ധിച്ച് ബാസവേശ്വരയുടെ കൃതികളുടെ പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാക്കെന്ന ദുഷ്പ്രവണതയില്‍ നിന്ന് പെണ്‍മക്കളെ മോചിപ്പിക്കാന്‍ മുസ്ലിം സാമൂഹിക പരിഷ്‌കര്‍ത്താക്കളും ബുദ്ധി ജീവികളും മുന്‍കൈയ്യെടുക്കണം. രാഷ്ട്രീയ ചട്ടക്കൂട്ടില്‍ നിന്ന് മാറി പ്രശ്‌നത്തിന് പരിഹാരം കാണണം. തന്റെ സര്‍ക്കാര്‍ ഈ പഴഞ്ചന്‍ നിയമം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എന്നും താന്‍ പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: New Delhi, National, Prime Minister, Narendra Modi, Trending, Triple Talaq, Don't view triple talaq through prism of politics, PM Modi appeals to Muslims.