Follow KVARTHA on Google news Follow Us!
ad

കെ സി വേണുഗോപാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി, പി സി വിഷ്ണുനാഥ് സെക്രട്ടറി

എ ഐ സി സി തലപ്പത്ത് നടക്കുന്ന അഴിച്ചു പണിയുടെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രിയും മലയാളിയുമായ കെ സി വേണുഗോപാലിനെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി Thiruvananthapuram, Kerala, Politics, Congress, AICC, P.C Vishnunath MLA, KC Venugopal
തിരുവനന്തപുരം: (www.kvartha.com 29.04.2017) എ ഐ സി സി തലപ്പത്ത് നടക്കുന്ന അഴിച്ചു പണിയുടെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രിയും മലയാളിയുമായ കെ സി വേണുഗോപാലിനെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍ ചെങ്ങന്നൂര്‍ എം എല്‍ എയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പി സി വിഷ്ണുനാാഥിനെ സെക്രട്ടറിയായും നിയമിച്ചു. ഇരുവര്‍ക്കും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് കെ സി. വേണുഗോപാലിന് ചുമതല നല്‍കിയിരിക്കുന്നത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഡെപ്യൂട്ടി വിപ്പായ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. കെ പി സി സി പ്രസിഡന്റിന്റെ ലിസ്റ്റിലും കെ സി വേണുഗോപാലിന്റെ പേരുണ്ടായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസിലെ എ വിഭാഗത്തിലെ പ്രധാന നേതാക്കളില്‍ ഒരാളായ വിഷ്ണുനാഥ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Thiruvananthapuram, Kerala, Politics, Congress, AICC, P.C Vishnunath MLA, KC Venugopal.