Follow KVARTHA on Google news Follow Us!
ad

മണി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്ന് വി എസ്

ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാThiruvananthapuram, Protection, News, Allegation, Strike, Kerala,
തിരുവനന്തപുരം: (www.kvartha.com 30.03.2017) ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി  മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.  ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടിയെടുക്കുകതന്നെയാണ് വേണ്ടത്.

വീണ്ടെടുക്കുന്ന ഭൂമിയില്‍, പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കുകയും, പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി, ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം.  ഇതിനായി, റവന്യൂ, പോലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ് എന്നും വിഎസ് നിര്‍ദ്ദേശിച്ചു.

ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണെന്ന് ആരോപിച്ച് മണി വി എസിനെതിരെ രംഗത്തു വന്നിരുന്നു. പാര്‍ട്ടി വിലക്കുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ടാറ്റയുടെ പക്കലുള്ള അനധികൃത ഭൂമി ഏറ്റെടുക്കുമെന്നുമാണ് മണി വ്യക്തമാക്കിയത്.

ഇതിനുള്ള പ്രതികരണമായാണ് വി എസിന്റെ സ്വാഗതം പറച്ചില്‍. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വിഎസിനില്ലെന്നും പുള്ളി അന്ന് ഞങ്ങളെകൊണ്ട് എന്തെല്ലാം ചെയ്യിച്ചുവെന്നും മണി പരിതപിച്ചിരുന്നു. അതിനൊന്നും ഇപ്പോള്‍ വി എസ് മറുപടി നല്‍കിയിട്ടില്ല. 'ഞാനും കൂടിയതാ. അന്‍പതിനായിരം ഏക്കറുണ്ടല്ലോ പിടിക്കാം എന്നു കരുതി പോയതാ. ഒരുപാട് സമരം ഞങ്ങളെ കൊണ്ടു നടത്തിച്ചു. ഒടുവില്‍ പുള്ളിയതു വിട്ടു. പുള്ളിക്കിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മ പിശക് വരും. എന്തുചെയ്യാനാ. അതേ പറ്റി ഇപ്പോള്‍ പറയുന്നില്ല.' മന്ത്രി പറഞ്ഞു.

ഭൂമി കൈയേറ്റ ആരോപണത്തില്‍ പെട്ട ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് എംഎം മണി പിന്തുണ നല്‍കിയിരുന്നു. മൂന്നാറിലേക്ക് ഒഴിപ്പിക്കലിനായി പൂച്ചയും പട്ടിയും എന്നു പറഞ്ഞുവന്നവരെ ഓടിച്ചിട്ടുണ്ടെന്ന് മണി പറഞ്ഞിരുന്നു. വിഎസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ വയ്യാവേലിയാവും. മൂന്നാറിനെക്കുറിച്ച് പഠിച്ചിട്ടാണോ വിഎസ് സംസാരിക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും മണി പറഞ്ഞിരുന്നു.

Also Read:
റിയാസ് മൗലവി വധം: മൂന്ന് പ്രതികളെയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: V S against MM Mani on Munnar issue, Thiruvananthapuram, Protection, News, Allegation, Strike, Kerala.