Follow KVARTHA on Google news Follow Us!
ad

മരണ ശേഷം ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കരുത്; സ്ഥലം ലാഭിക്കാൻ മുസ്ലിംകളുടെ മൃതദേഹം ദഹിപ്പിക്കണം: സാക്ഷി മഹാരാജ്‌

The BJP leader said a new law with "no room for graveyards should be enacted
മീററ്റ്: (www.kvartha.com 01.03.2017) വിവാദ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്. സംസ്കരിക്കാൻ സഥലമില്ലാത്തത്ത് കൊണ്ട് ഇനി മുസ്ലിംകളുടെ മൃതദേഹവും ദഹിപ്പിക്കണമെന്ന അഭിപ്രായമാണ് ഇത്തവണ അദ്ദേഹം നടത്തിയിരിക്കുന്നത്.

മരണ ശേഷം ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കരുതെന്നും എല്ലാവരെയും അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കുകയാണ് വേണ്ടതെന്നും അതിന് നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടര കോടി സന്യാസിമാരുള്ള ഇന്ത്യാ രാജ്യത്ത് ഇവർ മരിച്ച് കഴിഞ്ഞാൽ സമാധി പണിയാൻ സ്ഥലമില്ലെന്നും 20 കോടി മുസ്ലിംകൾ മരിച്ചാൽ ഇവരെയൊക്കെ അടക്കം ചെയ്യാൻ സ്ഥലമെവിടെയെന്നും അദ്ദേഹം ചോദിച്ചു. സെമിത്തേരിയായാലും ചൂടാലയായാലും മൃതദേഹങ്ങൾ ദഹിപ്പിക്കുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.


മുസ്ലിംകൾക്കെതിരെ പ്രസ്താവനയിറക്കി സ്ഥിരം വാർത്തകളിൽ ഇടം നേടുന്നയാളാണ് സാക്ഷി മഹാരാജ് എം പി. പൊതുപരിപാടിയിൽ വെച്ചും അല്ലാതെയും തന്റെ മുസ്ലിം വിദ്വേഷം തുറന്നു കാണിക്കുന്നതിൽ അദ്ദേഹം ഒരു മടിയും കാണിക്കാറില്ല.
നേരത്തെ ഒരു ഗ്രാമത്തിൽ ഖബർസ്ഥാൻ പണിയുമ്പോൾ അവിടെ ശ്‌മശാനവും നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Sakshi Maharaj Wants Muslims Also to be Cremated to 'Save' Land. The BJP leader said a new law with "no room for graveyards should be enacted. There should be a joint crematorium for all. And if there is one, the outcome will be positive