Follow KVARTHA on Google news Follow Us!
ad

കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയനിലയില്‍ കണ്ടെത്തി

ഉത്സവം കാണാന്‍ വീട്ടില്‍നിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെMalappuram, Police, Complaint, News, Obituary, Kerala,
മലപ്പുറം: (www.kvartha.com 01.03.2017) ഉത്സവം കാണാന്‍ വീട്ടില്‍നിന്നിറങ്ങിയശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശിനി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതായിരുന്നു ജാനകി. എന്നാല്‍ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

Missing old lady found dead stray dogs attacked, Malappuram, Police, Complaint, News, Obituary, Kerala

ജാനകിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അഞ്ചുദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയനിലയില്‍ കണ്ടെത്തിയത്.

Also Read:
എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് മണല്‍വ്യാപാരിയില്‍ നിന്ന് പണം തട്ടിയവര്‍ നഗരസഭാ ചെയര്‍മാന്റെ പേരിലും തട്ടിപ്പ് നടത്തി; രണ്ടാംപ്രതിയും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Missing old lady found dead stray dogs attacked, Malappuram, Police, Complaint, News, Obituary, Kerala.