Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു; പണം നല്‍കാന്‍ രക്തം വില്‍ക്കാനൊരുങ്ങി പെണ്‍കുട്ടികള്‍, വാര്‍ഡനെ പുറത്താക്കി

വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന വാര്‍ഡനെ അധികൃതര്‍ പുറത്താക്കി. Bhoppal, Student, Threatened, hospital, News, National,
ഭോപ്പാല്‍: (www.kvartha.com 01.03.2017) വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന വാര്‍ഡനെ അധികൃതര്‍ പുറത്താക്കി. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളജിലെ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച വാര്‍ഡന്‍ ബൈദേഹി താക്കൂറിനെയാണ് പുറത്താക്കിയത്. മധ്യപ്രദേശിലെ ഗദ്ദയില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കായുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വാര്‍ഡനാണ് ബൈദേഹി താക്കൂര്‍.

Madhya Pradesh: Minor girls sell blood to pay warden, Bhoppal, Student, Threatened, Hospital, News, National

വാര്‍ഡന്റെ ഭീഷണിയെ തുടര്‍ന്ന് പണം നല്‍കുന്നതിനായി രണ്ട് പെണ്‍കുട്ടികള്‍ പ്രാദേശിക ആശുപത്രിയില്‍ രക്തം വില്‍ക്കാനെത്തിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് മധ്യപ്രദേശ് പട്ടികജാതി/പട്ടികവര്‍ഗ കമ്മിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സംഭവത്തില്‍ ഇടപെടുകയും വാര്‍ഡനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയുമായിരുന്നു.

Also Read:
എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് മണല്‍വ്യാപാരിയില്‍ നിന്ന് പണം തട്ടിയവര്‍ നഗരസഭാ ചെയര്‍മാന്റെ പേരിലും തട്ടിപ്പ് നടത്തി; രണ്ടാംപ്രതിയും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Madhya Pradesh: Minor girls sell blood to pay warden, Bhoppal, Student, Threatened, Hospital, News, National.