Follow KVARTHA on Google news Follow Us!
ad

യു.എസ് വിസാ നിരോധനം; ഇറാഖിനെ പട്ടികയില്‍ നിന്നും നീക്കം ചെയ്യും

യു.എസ് വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെWashington, America, Court, News, Report, Media, Iran, World,
വാഷിങ്ടണ്‍: (www.kvartha.com 01.03.2017) യു.എസ് വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇറാഖിനെ നീക്കം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ ഉത്തരവിലാണ് ഇറാഖിനെ ഒഴിവാക്കുന്നത്. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Iraq To Be Removed From US Travel Ban List In New Immigration Order: Officials, Washington, America, Court, News, Report, Media, Iran, World

പെന്റഗണിന്റെയും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്ന് നാല് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.എസിനെതിരായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തില്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി ട്രംപ് സംസാരിച്ചിരുന്നു. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്തരവില്‍ പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ തന്നെയുള്ള ട്രംപിന്റെ ഈ നടപടിയില്‍ ലോകം മുഴുവനും പ്രതിഷേധം അറിയിച്ചിരുന്നു.

Also Read:
സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
Keywords: Iraq To Be Removed From US Travel Ban List In New Immigration Order: Officials, Washington, America, Court, News, Report, Media, Iran, World.