Follow KVARTHA on Google news Follow Us!
ad

ജഗല്‍പായ്പുരി കുട്ടിക്കടത്ത്; ബി ജെ പി വനിതാ നേതാവ് അറസ്റ്റില്‍

വിവാദമായ ജഗല്‍പായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി വനിതാ നേതാവ് അറസ്റ്റിKolkata, Nepal, West Bengal, Court, News, Politics, Missing, Officer, National,
കൊല്‍ക്കത്ത: (www.kvartha.com 01.03.2017) വിവാദമായ ജഗല്‍പായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയാണ് അറസ്റ്റിലായത്. ഇന്തോ- നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് ജൂഹിയെ സിഐഡികള്‍ പിടികൂടുന്നത്.

ജൂഹിയുടെ അറസ്‌റ്റോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂഹി ചൗധരിയെ തുടരന്വേഷണങ്ങള്‍ക്കായി ജഗല്‍പായ്പുരിയിലെത്തിക്കുമെന്ന് സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കും. അതേസമയം ജൂഹിക്കെതിരെ പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.

Child trafficking-accused Bengal BJP leader Juhi Chowdhury held near Nepal border, Kolkata, Nepal, West Bengal, Court, News, Politics, Missing, Officer, National

ബിമലാ ശിശു ഗ്രോ എന്ന എജിഓ വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി 17 ഓളം കുട്ടികളെ കടത്തി എന്നാണ് ജൂഹിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ ജൂഹിയുടെ പേര് ഉയര്‍ന്നതോടെ കഴിഞ്ഞ കുറച്ചുദിവസമായി ഇവര്‍ ഒളിവിലായിരുന്നു. എന്‍ജിഓയുടെ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്‍, ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന്‍ മനാസ് ഭൗമിക് എന്നിവരാണ് നേരത്തെ പിടിയിലായ മൂന്നുപേര്‍.

Also Read:
എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് മണല്‍വ്യാപാരിയില്‍ നിന്ന് പണം തട്ടിയവര്‍ നഗരസഭാ ചെയര്‍മാന്റെ പേരിലും തട്ടിപ്പ് നടത്തി; രണ്ടാംപ്രതിയും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Child trafficking-accused Bengal BJP leader Juhi Chowdhury held near Nepal border, Kolkata, Nepal, West Bengal, Court, News, Politics, Missing, Officer, National.