Follow KVARTHA on Google news Follow Us!
ad

ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയ 99 കാരിക്ക് അവശേഷിച്ചിരുന്ന ആഗ്രഹവും സഫലമായി; ചിത്രം വൈറലായി

When you look back at the life you've led, what are the things you regret not doing?
ആംസ്റ്റർഡാം: (www.kvartha.com 01.03.2017) ജീവിതം ഒന്നേ ഉള്ളൂ. അത് കൊണ്ട് തന്നെ എല്ലാം പഠിക്കുകയും അനുഭവിക്കുകയും വേണം. ഇന്ത്യക്കാർക്ക് പൊതുവെ ഈ കാഴ്ചപ്പാട് കുറവാണെങ്കിലും അമേരിക്ക, യൂറോപ്പ് പോലെയുള്ള രാജ്യക്കാർ ഈ ഒരു ആശയമാണ് ജീവിതത്തിൽ മുന്നോട്ട് വെക്കുന്നത്. രണ്ടാം ജന്മത്തെ കുറിച്ച് അത്ര വിശ്വാസമില്ലാത്ത അവർ ജീവിതത്തിൽ ഒരാഗ്രഹം പോലും ബാക്കി വെക്കരുതെന്ന പക്ഷക്കാരാണ്. നെതർലാൻഡ് സ്വദേശിയായ ആനിക്ക് 99 വയസ്സുണ്ട്. ജീവിതത്തിൽ ഒരു വിധം എല്ലാം അനുഭവിച്ചു. കുറെ സുഖിച്ചു. ഒരുപാട് മോശം അവസ്ഥയിലൂടെ കടന്നു പോയി. ഇനി ഈ 99 ആം വയസ്സിൽ ഒരാഗ്രഹം മാത്രം ബാക്കിയാകുന്നു. കയ്യാംമം വെക്കണം, ഒരു പ്രതിയെ പോലെ കൊണ്ട് പോകണം, ഒന്ന് ജയിലിൽ കിടക്കണം.


ആദ്യം അത്ഭുതം തോന്നിയെങ്കിലുംആനിയുടെ ആഗ്രഹത്തിന് ഒടുവിൽ പോലീസ് അനുവാദം നൽകി. ആനിയുടെ അനന്തരവളാണ് മുത്തശ്ശിയുടെ ആഗ്രഹം പോലീസ് ഉദ്യോഗസ്ഥന്മാരെ അറിയിച്ചത്. വളരെ തമാശയായി തോന്നുന്ന ആഗ്രഹമാണെങ്കിലും കഴിഞ്ഞ കുറെ കാലമായി മുത്തശ്ശി ഇത് തന്നെ ആലോചിചിരിക്കുകയാണെന്നും എങ്ങനെയെങ്കിലും സാധിച്ച് തരണമെന്നും പറഞ്ഞപ്പോൾ പോലീസുകാർക്ക് പിന്നെ മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല.


ഒരു പ്രതിയെ പോലെ കയ്യാംമം വെച്ച് ജയിലിൽ കിടക്കുന്ന ആനിയുടെ ഫോട്ടോ നെതർലാൻഡിൽ വൈറലാണിപ്പോൾ.

Image Credit: Facebook.com/PolitieNijmegen-Zuid

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 99-Year-Old Dutch Woman Arrested. It Was On Her Bucket List. When you look back at the life you've led, what are the things you regret not doing? For one 99-year-old grandmother from The Netherlands, getting arrested was one of them