Follow KVARTHA on Google news Follow Us!
ad

കാര്‍ഷിക വായ്പ 10 ലക്ഷം കോടിയായി നിശ്ചയിച്ചത് റെക്കോഡില്‍; ജലസേചന സഹായം 40,000 കോടിയായി ഉയര്‍ന്നു

നല്ല കാലവര്‍ഷവും കൃഷിയും 4.1 ശതമാനം വളര്‍ച്ചാ പ്രതീക്ഷ നല്‍കിയ നടപ്പു വര്‍ഷം 2016 - 17ല്‍ ഖാരിഫ്, റാബി സീസണില്‍ കൃഷി ചെയ്ത ആകെ സ്ഥലം മുന്‍ വര്‍ഷത്തേക്കാള്‍ New Delhi, Union minister, National, Budget, India, Parliament, More measures in general budget for farmers, Union Budget 2017
പൊതുബഡ്ജറ്റ് 2017 - 18ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക അനുകൂല നടപടി പരമ്പര കൃഷിക്ക് നാല് ശതമാനത്തിലധികം വളര്‍ച്ച നല്‍കും

ന്യൂഡല്‍ഹി: (www.kvartha.com 02.01.2017) നല്ല കാലവര്‍ഷവും കൃഷിയും 4.1 ശതമാനം വളര്‍ച്ചാ പ്രതീക്ഷ നല്‍കിയ നടപ്പു വര്‍ഷം 2016 - 17ല്‍ ഖാരിഫ്, റാബി സീസണില്‍ കൃഷി ചെയ്ത ആകെ സ്ഥലം മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യ സമയത്ത് മതിയായ വായ്പ ലഭ്യമാക്കുമെന്നും 2017 - 18ല്‍ കാര്‍ഷിക വായ്പാ ലക്ഷ്യം മുമ്പില്ലാത്ത വിധം 10 ലക്ഷം കോടിയായി നിശ്ചയിച്ചുവെന്നും തന്റെ നാലാമത് ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.


കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും സഹായം എത്താത്ത മേഖലകളില്‍ വായ്പയുടെ മതിയായ ഒഴുക്ക് ഉറപ്പാക്കാന്‍ പ്രത്യേക പ്രയത്‌നം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചതു പ്രകാരമുള്ള 60 ദിവസത്തെ പലിശ ഇളവും ലഭിക്കും. 40 ശതമാനം ചെറുകിട, പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നുണ്ടെന്നും 63,000 പ്രവര്‍ത്തനോന്മുഖ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ (പി എ സികള്‍) ജില്ലാ സഹകരണ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സംവിധാനവുമായി യോജിപ്പിക്കുന്നതിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും നബാര്‍ഡിന് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ചെറുകിട, പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ക്ക് തടസമില്ലാതെ വായ്പാ ഒഴുക്ക് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ മൂന്നു വര്‍ഷം കൊണ്ട് 1,900 കോടി രൂപ ചെലവിട്ട് ഇത് സാധ്യമാക്കും.

നബാര്‍ഡില്‍ ഒരു ദീര്‍ഘകാല ജലസേചന നിധി ഇപ്പോള്‍ത്തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അതിലേക്ക് പ്രഖ്യാപിച്ച 20,000 കോടി കൂടിയാകുമ്പോള്‍ ഇത് 40,000 കോടിയാകുമെന്നും മറ്റ് കര്‍ഷക അനുകൂല നടപടികള്‍ വിശദീകരിച്ച് ധനമന്ത്രി പറഞ്ഞു. ധാന്യോല്‍പാദന മേഖലയ്ക്കുള്ള ഫസല്‍ ബീമാ യോജന സഹായം 2016 - 17ല്‍ 30 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയത് 2017 - 18ല്‍ 40 ശതമാനവും 2018 - 19ല്‍ 50 ശതമാനവുമാക്കും. 2016 - 17ല്‍ ഈ യോജനയ്ക്കുള്ള ബഡ്ജറ്റ് വിഹിതമായിരുന്ന 5,500 കോടി രൂപ കുടിശികകള്‍ തീര്‍ക്കുന്നതിന് 13,240 കോടിയായി വര്‍ധിപ്പിച്ചു. 2017 - 18ലേക്ക് 9,000 കോടി രൂപ അനുവദിക്കും; 2015ലെ ഖാരിഫില്‍ നല്‍കിയ 69,000 കോടിയുടെ ഇരട്ടിയായിരുന്നു 2016ലെ ഖാരിഫില്‍ നല്‍കിയ 1,41,625 കോടി രൂപ.

തന്റെ കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗം പരാമര്‍ശിച്ച ധനമന്ത്രി കര്‍ഷകരുടെ 'വരുമാന സുരക്ഷ'യില്‍ ഊന്നി, അഞ്ച് വര്‍ഷംകൊണ്ട് അവരുടെ വരുമാനം ഇരട്ടിയായി, സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയും കര്‍ഷകരെ അവരുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും വിളവെടുപ്പിനു ശേഷമുള്ള വെല്ലുവിളികളെ നേരിടാനും പ്രാപ്തരാക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ദേശീയ കാര്‍ഷിക ചന്തകളുടെ (ഇനാം) വ്യാപ്തി നിലവിലെ 250 വിപണികളില്‍ നിന്ന് 585 എ പി എം സികളിലേക്ക് വ്യാപിപ്പിക്കും. പുറമേ, എല്ലാ ഇ നാം ചന്തകളിലും വൃത്തി, നിലവാര പരിശോധനാ, പാക്കിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ വീതം അനുവദിക്കും.

ക്ഷീരകൃഷി കര്‍ഷകരുടെ അധിക വരുമാനത്തിനുള്ള ഒരു പ്രധാന സ്രോതസാണെന്ന് സമ്മതിച്ചുകൊണ്ട് 8,000 കോടി രൂപ ചെലവിട്ട് നബാര്‍ഡില്‍ ഒരു ക്ഷീര സംസ്‌കരണ, അടിസ്ഥാന സൗകര്യ വികസന നിധി മൂന്നു വര്‍ഷംകൊണ്ട് സജ്ജീകരിക്കുമെന്ന് ധനമന്ത്രി ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. മണ്ണ് ക്ഷമതാ കാര്‍ഡുകളുടെ വിതരണത്തിന് വേഗത കൂട്ടുന്നതിന് കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ (കെ വി കെ കള്‍) ഒരു പുതിയ ചെറുകിട ലാബ് പോലും സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും രാജ്യത്തെ 668 കെ വി കെ കളിലുമായി 100 ശതമാനം വ്യാപ്തി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

1. സ്‌ട്രൈവ് (strive) അടുത്ത ഘട്ടം 2200 കോടി രൂപ ചിലവില്‍ നടപ്പാക്കും. തുകല്‍, ചെരുപ്പ് വ്യവസായങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പ്രത്യേക പദ്ധതി. സംസ്ഥാനങ്ങളില്‍ അഞ്ച് പ്രത്യേക വിനോദ സഞ്ചാര മേഖലകള്‍ സജ്ജീകരിക്കും.
ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0 പ്രചാരണം ലോകവ്യാപകമായി നടപ്പാക്കും. സ്‌കില്‍ സ്‌ട്രെങ്തനിങ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ വാല്യൂ എന്‍ഹാന്‍സ്‌മെന്റ് (സ്‌െ്രെടവ്) അടുത്ത ഘട്ടം 2200 കോടി രൂപ ചെലവിട്ട് 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞു. തൊഴില്‍ പരിശീലനത്തിനു വിപണിയിലുള്ള പ്രസക്തിയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിലാണ് സ്‌ട്രൈവ് ഊന്നുക എന്നും വ്യവസായ ക്ലസ്റ്റര്‍ സമീപനത്തിലൂടെ തൊഴില്‍പരിശീലന കാലം ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

തുകല്‍, ചെരിപ്പ് വ്യവസായത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. വസ്ത്രനിര്‍മാണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് ഇപ്പോള്‍ത്തന്നെ നടപ്പാക്കിയിട്ടുള്ള പ്രത്യേക പദ്ധതിയുടെ മാതൃകയിലായിരിക്കും ഇത്.  സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേകോദ്ദേശ്യ സമിതികള്‍ രൂപീകരിച്ചുകൊണ്ട് അഞ്ച് പ്രത്യേക വിനോദ സഞ്ചാര മേഖലകള്‍ സജ്ജീകരിക്കുമെന്നും ധനമന്ത്രി പ്രസ്താവിച്ചു. വിനോദ സഞ്ചാരം ഒരു വലിയ തൊഴില്‍ ഉല്‍പ്പാദക മേഖല ആയതുകൊണ്ടും സമ്പദ് ഘടനയില്‍ അത് ബഹുതല ഫലപ്രാപ്തി ഉണ്ടാക്കും എന്നതുകൊണ്ടുമാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു.

2. പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ രാജ്യവ്യാപകമാക്കും. ''സങ്കല്‍പ്പ്'' ജിവിതോപാധി പ്രോല്‍സാഹന പദ്ധതി 4000 കോടി രൂപ ചെലവില്‍ നടപ്പാക്കും.
പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങളുടെ എണ്ണം നിലവിലെ 60ല്‍ നിന്ന് രാജ്യമാകെയുള്ള 600ല്‍ അധികം ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യമെമ്പാടുമായി 100 ഇന്ത്യാ അന്തര്‍ദേശീയ നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനവും വിദേശ ഭാഷകളില്‍ കോഴ്‌സുകളും ഈ കേന്ദ്രങ്ങള്‍ നല്‍കും. രാജ്യത്തിനു പുറത്ത് തൊഴില്‍ അവസരങ്ങള്‍ തേടുന്ന നമ്മുടെ യുവജനങ്ങള്‍ക്ക് ഇത് സഹായകമാകും.

2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ 4,000 കോടി രൂപ ചെലവിട്ട് സങ്കല്‍പ്പ് (സ്‌കില്‍ അക്യുസിഷന്‍ ആന്‍ഡ് നോളജ് അവയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍ പ്രോഗ്രാം ജീവിതോപാധി പ്രോല്‍സാഹന ബോധവല്‍ക്കരണത്തിനുള്ള നൈപുണ്യം ആര്‍ജ്ജിക്കല്‍, അവബോധ പദ്ധതി) നടപ്പാക്കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. മൂന്നര കോടി യുവജനങ്ങള്‍ക്ക് വിപണിയില്‍ പ്രസക്തിയുള്ള പരിശീലനം സങ്കല്‍പ്പ് വഴി നല്‍കും.

3. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ പരിശോധനാ ഏജന്‍സി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവേശന പരീക്ഷകളും നടത്തുന്നതിന് സ്വയംഭരണ, സ്വാശ്രിത പ്രാഥമിക പരിശോധനാ സംഘടന എന്ന നിലയില്‍ ദേശീയ പരിശോധനാ ഏജന്‍സി സ്ഥാപിക്കുമെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. സി ബി എസ് ഇ, എ ഐ സി റ്റി ഇ എന്നിവയെയും മറ്റു പ്രധാന സ്ഥാപനങ്ങളെയും ഇത്തരം ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഇത് സ്വയതന്ത്രമാക്കും, അവയ്ക്ക് കൂടുതലായി അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും സാധിക്കും.

Keywords: New Delhi, Union minister, National, Budget, India, Parliament, More measures in general budget for farmers, Union Budget 2017.