Follow KVARTHA on Google news Follow Us!
ad

ഇ അഹ് മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു; ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യം

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹ് മദ് എം പിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എന്നും മതനിരപേക്ഷ E. Ahmed, Pinarayi Vijayan, Condolence, Kerala, Parliament, Death, E Ahammed;
തിരുവനന്തപുരം: (www.kvartha.com 02.01.2017) മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹ് മദ് എം പിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എന്നും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. റെയില്‍വെ, മാനവ വിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നു.



ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയില്‍ ഇന്ത്യയുടെ താല്‍പര്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇ അഹ് മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആത്മാര്‍ത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹ് മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുംവിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയത്.

ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ അഹ് മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഐക്യരാഷ്ട്ര സഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് അഹ് മദ്.

ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: E. Ahmed, Pinarayi Vijayan, Condolence, Kerala, Parliament, Death, E Ahammed; CM Condolence and Statement about Budget session.