Follow KVARTHA on Google news Follow Us!
ad

ഭക്ഷണം എത്തിക്കാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാരനെ പി സി ജോർജ് മർദ്ദിച്ചതായി ആരോപണം

ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് കാന്റീന്‍ ജീവനക്കാരനെ പി സി ജോർജ് എം എൽ എ മർദ്ദിച്ചതായിCanteen person Manu alleged that MLA PC Geroge had beaten him for being
തിരുവനന്തപുരം: (www.kvartha.com 27.02.2017) ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് കാന്റീന്‍ ജീവനക്കാരനെ പി സി ജോർജ് എം എൽ എ മർദ്ദിച്ചതായി ആരോപണം. എം എല്‍ എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനു (22) ആണ് ഉച്ച ഭക്ഷണം എത്തിക്കാൻ വൈകിയതിന് പി സി ജോർജ് മർദ്ദിച്ചെന്ന് പരാതി പറഞ്ഞത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.

എം എൽ എ ഹോസ്റ്റലിലെ മുറിയിലിരുന്ന് പി സി ജോർജ് സഹായിയും ഉച്ച ഭക്ഷണത്തിനായി കാന്റീനിലേക്ക് വിളിച്ചിരുന്നു. ഫോണെടുത്ത കാന്റീൻ ജീവനക്കാർ ഉടൻ തന്നെ ഭക്ഷണം കൊടുത്ത് വിടാമെന്ന് പറഞ്ഞു ഫോൺ വെച്ചു. എന്നാൽ 40 മിനുട്ട് കഴിഞ്ഞാണ് ഭക്ഷണം മുറിയിലേക്ക് കൊണ്ട് പോയതെന്ന് മനു പറയുന്നു.

ഇത് ചോദ്യം ചെയ്ത പി സി ജോർജ് ആദ്യം ദേഷ്യപ്പെടുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നു. പി സി ജോർജിന്റെ സഹായി സണ്ണിയും മർദ്ദിച്ചതായി മനു പരാതിപ്പെട്ടു.


മനുവിന്റെ കണ്ണിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം. ചുണ്ടും പൊട്ടിയിട്ടുണ്ട്. ഇയാള്‍ നിയമസഭാ സെക്രട്ടറിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് അറിയിച്ചു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷണം ആവശ്യപ്പെട്ടിട്ട് ഏറെ നേരം കഴിഞ്ഞും എത്തിയില്ല. പിന്നീട് ഭക്ഷണവുമായി എത്തിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Canteen person alleged against PC George MLA for beating him. Canteen person Manu alleged that MLA PC Geroge had beaten him for being late to serve the food. He along with his friend scolded later beaten.