Follow KVARTHA on Google news Follow Us!
ad

മുന്‍ സിഎജി വിനോദ് റായി ബിസിസിഐ അധ്യക്ഷന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല അധ്യക്ഷനായി മുന്‍ സിഎജി വിനോദ് റായിയെNew Delhi, Justice, Cricket, Sports, News, National,
ന്യൂഡല്‍ഹി : (www.kvartha.com 30.01.2017) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല അധ്യക്ഷനായി മുന്‍ സിഎജി വിനോദ് റായിയെ സുപ്രീംകോടതി നിയോഗിച്ചു. റായിയെ കൂടാതെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ഐ.ജി.എഫ്.സി ബാങ്ക് എം.ഡി വിക്രം ലിമായെ, മുന്‍ വനിതാ ക്രിക്കറ്റ് താരം ഡയാന എഡുല്‍ജി എന്നിവരെയും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മെമ്പര്‍ സെക്രട്ടറി ആയി കായിക സെക്രട്ടറിയെ നിയമിക്കണമെന്ന അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

Supreme Court appoints former CAG Vinod Rai to head BCCI, New Delhi, Justice, Cricket, Sports, News, National

ബിസിസിഐ ഭരണസമിതിയിലേക്ക് കേന്ദ്രസര്‍ക്കാരും ബിസിസിഐയും നിര്‍ദേശിച്ചിരിക്കുന്നവരെയല്ല കോടതി ഇടക്കാല ഭരണസമിതിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഇവര്‍ നാലുപേര്‍ക്കും ഏതെങ്കിലും സംസ്ഥാന അസോസിയേഷനുമായോ ബിസിസിഐയുമായോ യാതൊരു ബന്ധവുമില്ല.

അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബിസിസിഐ, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി തീരുമാനമെടുത്തത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
നഗരസഭാ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടെ ബി ജെ പി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; പ്രതിപക്ഷനേതാവിനെ പോലീസ് ബലംപ്രയോഗിച്ച്‌ നീക്കി
Keywords: Supreme Court appoints former CAG Vinod Rai to head BCCI, New Delhi, Justice, Cricket, Sports, News, National.