Follow KVARTHA on Google news Follow Us!
ad

തല്‍ക്കാലം മാറിനില്‍ക്കാമെന്ന് ലക്ഷ്മി നായര്‍; രാജി ആവശ്യത്തിലുറച്ച് വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാമെന്ന് ഡോ. ലക്ഷ്മി നായര്‍. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ രാജിയില്‍ ഉറച്ചു Kerala, Thiruvananthapuram, Students, Protest, Principal, Trending, Students demands resignation of Lakshmi Nair
തിരുവനന്തപുരം: (www.kvartha.com 30.01.2017) ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാമെന്ന് ഡോ. ലക്ഷ്മി നായര്‍. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യത്തിൽ ഉറച്ചു നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല.


പ്രിന്‍സിപ്പാളിനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താമെന്നാണ് മാനേജ്‌മെന്റ് ആദ്യം തന്നെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ചര്‍ച്ചയ്ക്കിടയില്‍ ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് എഴുതി വാങ്ങിയതായാണ് വിവരം.

ചര്‍ച്ച പരാജയപ്പെട്ടതോടെ കോളജിന് പുറത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഇതോടെ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഏറെ നേരെ വാക്കേറ്റം ഉണ്ടായി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും വന്‍ സമ്മര്‍ദമാണ് ലോ കോളജ് മാനേജ്‌മെന്റിന് മേല്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്.

പ്രശ്‌നം തിങ്കളാഴ്ച തന്നെ തീര്‍ക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Thiruvananthapuram, Students, Protest, Principal, Trending, Students demands resignation of Lakshmi Nair.