Follow KVARTHA on Google news Follow Us!
ad

പയ്യന്നൂരില്‍ ആര്‍ എസ് എസ് നേതാവിന് തലക്കടിയേറ്റ് ഗുരുതരം

പയ്യന്നൂര്‍ കങ്കോലില്‍ ആര്‍ എസ് എസ് നേതാവിന് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ആര്‍ എസ് എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തി പറമ്പില്‍ സജിത്തിന് Payyannur, RSS, Leader, Assault, Injured, Hospital, Kerala, DYFI, Sajith
പയ്യന്നൂര്‍: (www.kvartha.com 30.01.2017) പയ്യന്നൂര്‍ കങ്കോലില്‍ ആര്‍ എസ് എസ് നേതാവിന് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ആര്‍ എസ് എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തി പറമ്പില്‍ സജിത്തിന് നേരെയാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അക്രമം ഉണ്ടായത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കാങ്കോല്‍ ശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആര്‍ എസ് എസ് യോഗം നടക്കുന്നതിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ആര്‍ ആര്‍ എസ് നേതാക്കള്‍ ആരോപിച്ചു. കാങ്കോല്‍ ടൗണില്‍ ഡി വൈ എഫ് ഐ പെരിങ്ങേം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറിയത്.

സജിത്തിനെ കൂടാതെ മറ്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ശക്തമായ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, RSS, Leader, Assault, Injured, Hospital, Kerala, DYFI, Sajith.