Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുക്കില്‍ ഈ പറയുന്ന ചിത്രങ്ങൾ ഷെയര്‍ ചെയ്താൽ പണികിട്ടും!

പെട്ടെന്നൊരു ദിവസം ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. കാരണമെന്തെന്ന് എത്രതന്നെ അന്വേഷിച്ചിട്ടും പിടികിട്ടിയില്ല. പലരും നേരിടുന്ന പ്രശ്‌നമാണിത്. Kochi, Technology, Facebook, Social Network, Please don't share this photo on Facebook
കൊച്ചി: (www.kvartha.com 30.01.2017) പെട്ടെന്നൊരു ദിവസം ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടു. കാരണമെന്തെന്ന് എത്രതന്നെ അന്വേഷിച്ചിട്ടും പിടികിട്ടിയില്ല. പലരും നേരിടുന്ന പ്രശ്‌നമാണിത്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ഫേസ്ബുക്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയുമില്ല.

Kochi, Technology, Facebook, Social Network, Please don't share this photo on Facebook.



ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താലും അത്തരം ചിത്രങ്ങൾ കണ്ടാൽ ഷെയർ ചെയ്താലും നിങ്ങളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. അത്തരത്തില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും എത്തിയിരിക്കുകയാണ്. ഒരാള്‍ ബീച്ചില്‍ ബിയര്‍ കുപ്പിയുമായി നില്‍ക്കുന്നതാണ് ചിത്രമാണത്. ഒറ്റനോട്ടത്തിൽ എന്താണെന്ന് തിരിച്ചറിയാത്തതും. ചൈല്‍ഡ് പോണോഗ്രാഫി പ്രകാരം ഫേസ്ബുക്ക് വിലക്കിയതുമായ വേറേയും ചിത്രങ്ങൾ പ്രചരിക്കാറുണ്ട്.

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ മൂന്ന് ദിവസത്തേക്ക് വരെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടും. വാട്ട്‌സ് ആപ്പിലും മറ്റും വരുന്ന ഇത്തരം ചിത്രങ്ങൾ ചിലര്‍ സുഹൃത്തുക്കള്‍ക്ക് തമാശയായി അയക്കാറുണ്ട്. എന്നാല്‍ ഫോട്ടോയുടെ സത്യാവസ്ഥ അറിയാതെ ചൈല്‍ഡ് പോണോഗ്രാഫി ഗണത്തിൽ പെടുന്ന ചിത്രങ്ങൾ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കാണ് പണികിട്ടുന്നത്. ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം  ഫേസ് ബുക്ക് ഡിറ്റക്ട് ചെയ്യുന്നതോടെ തന്നെ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kochi, Technology, Facebook, Social Network, Please don't share this photo on Facebook.