Follow KVARTHA on Google news Follow Us!
ad

സിഡ്‌കോ ചെയര്‍മാനായി നിയാസ് പുളിക്കലകത്ത് ചുമതലയേറ്റു

സിഡ്‌കോ ചെയര്‍മാനായി നിയാസ് പുളിക്കലകത്ത് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ Thiruvananthapuram, Congress, LDF, Election, News, Kerala,
തിരുവനന്തപുരം: (www.kvartha.com 30.01.2017) സിഡ്‌കോ ചെയര്‍മാനായി നിയാസ് പുളിക്കലകത്ത് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ്. പുളിക്കലകത്ത് ഹസ്സന്‍ ഹാജിയുടെയും സഫിയയുടെയും മകനായ നിയാസ് സാമൂഹ്യരംഗത്ത് നിറസാന്നിധ്യമാണ്. രാജീവ് ഗാന്ധി കള്‍ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റുമാണ്.

New Sidco Chairman took Charge, Thiruvananthapuram, Congress, LDF, Election, News, Kerala

കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഇദ്ദേഹം പഠനകാലത്ത് കെഎസ് യു പ്രവര്‍ത്തകനായിരുന്നു. പരപ്പനങ്ങാടിയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കോട്ടകള്‍ തകര്‍ക്കുന്നതില്‍ വികസന മുന്നണിക്ക് ധീരമായ നേതൃത്വം നല്‍കിയതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് അനുവദിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ആദ്യമായി തെരഞ്ഞെടുപ്പിലും മത്സരിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടി. നിയാസിന്റെ നേതൃത്വത്തില്‍ പുളിക്കലകത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദയാ ചാരിറ്റബിള്‍, സഫാ ചാരിറ്റബിള്‍ എന്നീ ട്രസ്റ്റുകള്‍ക്കും നേതൃത്വം നല്‍കുന്നു. ഇവയ്ക്ക് കീഴില്‍ ഓര്‍ഫനേജ്, പാവപ്പെട്ടവര്‍ക്കുള്ള മെഡിക്കല്‍ സഹായം, അനാഥരുടെ പുനരധിവാസം, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കല്‍, പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കല്‍ തുടങ്ങിയ സാമൂഹിക സേവനങ്ങളും നടത്തുന്നുണ്ട്.

പരപ്പനങ്ങാടിയില്‍ ഐസ് ഫാക്ടറിയോടെ ബിസിനസ് ആരംഭിച്ച നിയാസ് സമര്‍പ്പിത ജീവിതത്താല്‍ ആശുപത്രികള്‍, ഫര്‍ണിച്ചര്‍, ടൂറിസം, ടെക്‌സ്‌റ്റൈയില്‍സ് ആന്‍ഡ് റെഡിമെയ്ഡ്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ മേഖലകളില്‍ കേരളത്തിനകത്തും വിദേശത്തും മുദ്ര പതിപ്പിച്ചു. 2009- ലെ യുവ പ്രവാസി പ്രതിഭ അവാര്‍ഡും ലഭിച്ചിരുന്നു.

ഭാര്യ: ലൂബീന. മക്കള്‍: മുഹമ്മദ് ഷിബില്‍, ഹിഫ, സിയ, ദിയ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
നഗരസഭാ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടെ ബി ജെ പി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; പ്രതിപക്ഷനേതാവിനെ പോലീസ് ബലംപ്രയോഗിച്ച്‌ നീക്കി
Keywords: New Sidco Chairman took Charge, Thiruvananthapuram, Congress, LDF, Election, News, Kerala.