Follow KVARTHA on Google news Follow Us!
ad

വിവാഹവേദിയില്‍ അതിഥികളുടെ വേഷം ധരിച്ചെത്തി മോഷണം; കുട്ടികളടങ്ങിയ സംഘം കടത്തിയത് 40 ലക്ഷത്തിന്റെ ആഭരണങ്ങള്‍

വിവാഹവേദിയില്‍ അതിഥികളുടെ വേഷം ധരിച്ചെത്തി കുട്ടികളടങ്ങിയ സംഘംNew Delhi, Police, Report, News, Marriage, Gold, National,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2017) വിവാഹവേദിയില്‍ അതിഥികളുടെ വേഷം ധരിച്ചെത്തി കുട്ടികളടങ്ങിയ സംഘം കടത്തിയത് 40 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍. രാജ്യതലസ്ഥാനത്താണ് പോലീസിനെ അമ്പരപ്പിച്ചുകൊണ്ട് കുട്ടിപ്പട മോഷണം നടത്തിയത്. പത്ത് വയസിനടുത്ത് പ്രായമുള്ള ആറുപേര്‍ ചേര്‍ന്നാണ് സ്വര്‍ണക്കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വിവാഹ ചടങ്ങിനിടെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കവര്‍ച്ച നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ മുതിര്‍ന്നവരുടെയും കണ്ണുവെട്ടിച്ചായിരുന്നു സംഘത്തിന്റെ മോഷണം. വിവാഹവേദിയിലെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് മോഷ്ടക്കളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കുട്ടികളില്‍ ഒരാള്‍ സ്വര്‍ണാഭരണങ്ങള്‍ നിറച്ച പെട്ടിയുമായി കടക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

Minors pull off heist at wedding, New Delhi, Police, Report, News, Marriage, Gold, National.


Minors pull off heist at wedding, New Delhi, Police, Report, News, Marriage, Gold, National

എന്നാല്‍ എത്ര രൂപയുടെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന കാര്യം പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം 40 ലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞമാസവും സമാനമായ കവര്‍ച്ച രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹസത്കാര ചടങ്ങിനിടെ ആഭരണങ്ങളും ഏഴുലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
ഗള്‍ഫിലെ ബിസിനസ് തര്‍ക്കം: ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം; പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

Keywords: Minors pull off heist at wedding, New Delhi, Police, Report, News, Marriage, Gold, National.