Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് അടങ്ങിയ ചോക്ലേറ്റുകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു; യുവ ഡോക്ടര്‍ അറസ്റ്റില്‍

കഞ്ചാവ് അടങ്ങിയ ചോക്ലേറ്റുകള്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി വിറ്റഴിക്കുന്നHyderabad, Secret, Message, Study, Phone call, National,
ഹൈദരാബാദ് : (www.kvartha.com 30.01.2017) കഞ്ചാവ് അടങ്ങിയ ചോക്ലേറ്റുകള്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി വിറ്റഴിക്കുന്ന യുവ ഡോക്ടര്‍ അറസ്റ്റില്‍. ബഹാദൂര്‍പുരയിലെ ന്യൂറോളജിസ്റ്റ് മുഹമ്മദ് സുജത് അലിഖാനാണ് (35) ഹൈദരാബാദ് പോലീസിന്റെ വലയിലായത്.

കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ പ്രത്യേക ചോക്ലേറ്റ് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ വിറ്റിരുന്നത്. ഒരു ചോക്ലേറ്റിന് 500 രൂപ മുതല്‍ 1800 രൂപ വരെയാണ് വില.
കഴിഞ്ഞ രണ്ടു വര്‍ഷമായി കഞ്ചാവ് ചോക്ലേറ്റുകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി വില്‍പന നടത്തുന്നുണ്ട്. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ നരസിങ് റാവുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമാണ് പ്രതിയെ പിടികൂടിയത്.
Marijuana chocolates: Hyderabad doctor arrested for selling drugs on Instagram, Social media, Hyderabad, Secret, Message, Study, Phone call, National.

പ്രദേശത്തെ ഒരു ജിമ്മിലെ കണ്‍സള്‍ട്ടന്റായി സേവനം നടത്തുന്നതിനിടെയാണ് ലഹരിക്കടിമകളായ യുവാക്കള്‍ ഡോക്ടറുടെ വലയില്‍ വീഴുന്നത്. തുടര്‍ന്ന് വീഡിയോകള്‍ നിരന്തരം കണ്ട് ചോക്ലേറ്റ് നിര്‍മ്മാണം പഠിക്കുകയും ചെയ്തു.

Marijuana chocolates: Hyderabad doctor arrested for selling drugs on Instagram, Social media, Hyderabad, Secret, Message, Study, Phone call, National

നാടന്‍ വില്‍പനക്കാരില്‍ നിന്നാണ് കഞ്ചാവ് ശേഖരിച്ചിരുന്നത്. ഇത് തരിയില്ലാതെ പൊടിച്ചെടുത്ത് ചോക്ലേറ്റ് മിശ്രിതത്തില്‍ ചേര്‍ത്താണ് മിഠായികള്‍ ഉണ്ടാക്കിയിരുന്നത്. വിവിധ നിറങ്ങളിലുള്ള ചോക്ലേറ്റുകളില്‍ ആകൃഷ്ഠരായ യുവാക്കളില്‍ നിന്ന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നതോടെ ഇയാള്‍ ബിസിനസ് വിപുലീകരിച്ചു. കഞ്ചാവിന്റെ വീര്യത്തിനനുസരിച്ച് അതിന് പ്രത്യേക പേരുകളുമിട്ടു.

X,XX,XXX,4X,5X,6X എന്നിങ്ങനെയാണ് പേരുകള്‍. ആവശ്യക്കാരില്‍ കൂടുതലും യുവതികളായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, പൂനെ, വെല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആവശ്യക്കാര്‍

എത്തുന്നത്. പ്രതിമാസം 40,000നും 60,000ത്തിനും ഇടയില്‍ ചോക്ലേറ്റ് കച്ചവടം വഴി ഇയാള്‍ സമ്പാദിച്ചിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. ഉല്‍പന്നങ്ങള്‍ കൊറിയര്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:
ഗള്‍ഫിലെ ബിസിനസ് തര്‍ക്കം: ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം; പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

Keywords: Marijuana chocolates: Hyderabad doctor arrested for selling drugs on Instagram, Social media, Hyderabad, Secret, Message, Study, Phone call, National.