Follow KVARTHA on Google news Follow Us!
ad

ഗ്യാസ് സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

പുതുവല്‍സരത്തില്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിനാണ് വീണ്ടും വില വര്‍ധിപ്പിച്ചKerala, India, National, Hike, Increased, Price, New Delhi, Gas, LPG prices hiked to Rs 434.71 per cylinder
ന്യൂഡല്‍ഹി: (www.kvartha.com 01.01.2017) പുതുവല്‍സര ദിനത്തില്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിനാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ ഒന്നിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു.

സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ നിരക്ക്. സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ സിലിണ്ടറുകള്‍ക്ക് രണ്ട് രൂപയെന്ന നിരക്കില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനവ്.

Kerala, India, National, Hike, Increased, Price, New Delhi, Gas, LPG prices hiked to Rs 434.71 per cylinder


പാചകവാതകത്തിന് പുറമേ മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചു. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. എട്ട് ശതമാനം വര്‍ധിപ്പിച്ച് കിലോ ലിറ്ററിന് 52,540.63 രൂപയാണ് വിമാന ഇന്ധനത്തിന്റെ പുതിയ നിരക്ക്.

Keywords: Kerala, India, National, Hike, Increased, Price, New Delhi, Gas, LPG prices hiked to Rs 434.71 per cylinder