Follow KVARTHA on Google news Follow Us!
ad

കൊലപാതക രാഷ്ട്രീയത്തിനും, ഹര്‍ത്താലിനുമെതിരെ പ്രതികരിച്ച സ്‌നേഹ ബഷീറിന് വധഭീഷണി

കൊലപാതക രാഷ്ട്രീയത്തിനെതിരെ വീഡിയോയിലൂടെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം Thiruvananthapuram, Kerala, Student, Girl, Police, Complaint, Father, Sneha Basheer
തിരുവനന്തപുരം: (www.kvartha.com 30.01.2017) കൊലപാതക രാഷ്ട്രീയത്തിനും, ഹര്‍ത്താലിനുമെതിരെ വീഡിയോയിലൂടെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. നീയല്ലേ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്, ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഇക്കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ വധഭീഷണി മുഴക്കിയത്.


സംഭവം സംബന്ധിച്ച് സ്‌നേഹയുടെ പിതാവ് ബഷീര്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന വീഡിയോയിലൂടെയാണ് സ്‌നേഹ ഹര്‍ത്താലിനെതിരെയും കൊലപാതകരാഷ്ട്രീയത്തിനെതിരെയും രംഗത്തുവന്നത്. ഈ വീഡിയോ പിന്നീട് വൈറലായി മാറിയിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Student, Girl, Police, Complaint, Father, Sneha Basheer, Life threatening against Sneha Basheer.