Follow KVARTHA on Google news Follow Us!
ad

കണക്കില്‍ പെടാത്തത് ഗുരുവായൂരപ്പന്! ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍

ഗുരുവായൂര്‍: (www.kvartha.com 01.01.2017) രാജ്യത്തെ 500, ആയിരം നോട്ടുകള്‍ പിന്‍ വലിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം Kerala, Guruvayoor temple, 25 lakhs
ഗുരുവായൂര്‍: (www.kvartha.com 01.01.2017) രാജ്യത്തെ 500, ആയിരം നോട്ടുകള്‍ പിന്‍ വലിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. പിന്നീട് ബാങ്കുകളില്‍ നോട്ടുകള്‍ മാറാനുള്ള നീണ്ട ക്യൂവായിരുന്നു.

നോട്ട് മാറ്റിവാങ്ങാതെ ചിലര്‍ ക്ഷേത്ര ഭണ്ഡാരങ്ങളിലും മറ്റും അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ അസാധുനോട്ടുകളാണ് ലഭിച്ചത്. ഡിസംബര്‍ 30ന് ഭണ്ഡാരം തുറന്നപ്പോഴാണ് ഇത്രയും നോട്ടുകള്‍ കണ്ടെത്തിയത്.

ആകെ ഏകദേശം 4 കോടി രൂപയാണ് ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും ലഭിച്ചത്. ഡിസംബര്‍ മാസത്തെ കണക്കാണിത്.ഇത് കൂടാതെ 2 കിലോ സ്വര്‍ണം, 19 കിലോ വെള്ളിയും കാണിക്കയായി ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ നോട്ടുകള്‍ എണ്ണുന്നതിന്റെ ചുമതലയുള്ളത് എസ്ബിടി ബാങ്കിനാണ്. ഇത്രയുമധികം അസാധു നോട്ടുകള്‍ ഭണ്ഡാരത്തിലെത്തിയത് ബാങ്ക് അധികൃതരേയും ഞെട്ടിച്ചിട്ടുണ്ട്. ലഭിച്ച അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചു.

Keywords: Kerala, Guruvayoor temple, 25 lakhs