Follow KVARTHA on Google news Follow Us!
ad

സിനിമാ നടി സനുഷ വാഹനാപകടത്തില്‍ മരിച്ചതായി വ്യാജ പ്രചരണം

യുവ നടി സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. കഴിഞ്ഞ ദിവസം മുതലാണ് സനുഷ വാഹനാപകടത്തില്‍ മരിച്ചുവെന്ന വ്യാജ Actress, Entertainment, Fake, Message, Social Network, Police, Complaint, Sanusha Santhosh
കണ്ണൂര്‍: (www.kvartha.com 30.01.2017) യുവ നടി സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. കഴിഞ്ഞ ദിവസം മുതലാണ് സനുഷ വാഹനാപകടത്തില്‍ മരിച്ചുവെന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഇതോടൊപ്പം അപകടത്തില്‍ പെട്ട വാഹനമെന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും പ്രചരിച്ചിരുന്നു. സന്ദേശം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സനുഷയെയും പിതാവിനെയും ബന്ധുക്കളെയും നിരവധി പേര്‍ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു. അപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്.




ഞായറാഴ്ച വൈകിട്ടാണ് ഇത്തരത്തിലൊരു വ്യാജ പ്രചരണ നടക്കുന്നതായി അറിഞ്ഞതെന്നും, വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും സനുഷ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Actress, Entertainment, Fake, Message, Social Network, Police, Complaint, Sanusha Santhosh, Fake message; film actress to lodge complaint.